ഉഷ്ണതരംഗം: ഒരു ദിവസത്തിനിടെ ബിഹാറിൽ 44 മരണം
text_fieldsപട്ന: ബിഹാറിനെ ദുരിതത്തിലാഴ്ത്തി കനത്ത ഉഷ്ണതരംഗവും കുട്ടികളിലെ മസ്തിഷ്ക ജ്വരവും. ഉഷ്ണതരംഗെത്ത തുടർന്ന് ഞായറാഴ്ച മാത്രം മൂന്ന് ജില്ലകളിലായി 44 പേരാണ് മ രിച്ചത്. ഔറംഗാബാദിൽ 22ഉം ഗയയിൽ 20ഉം നവാഡയിൽ രണ്ടും പേരാണ് മരിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് മുസഫർപുരിൽ രണ്ടാഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 83 ആയി.
മരണത്തിൽ ദുഃഖം രേപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉഷ്ണതരംഗവും മസ്തിഷ്ക ജ്വരവും മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മസ്തിഷ്ക ജ്വരം ബാധിച്ച് കുഞ്ഞുങ്ങൾ മരിച്ച മുസഫർപുരിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ ഞായറാഴ്ച സന്ദർശിച്ചു.
സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡേയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. താപനില കുറയുന്നതുവരെ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് മന്ത്രി ഹർഷ വർധൻ അഭ്യർഥിച്ചു. കനത്ത ചൂട് തലച്ചോറിനെ ബാധിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.