കോവിഡ് രണ്ടാംതരംഗത്തിൽ മരണനിരക്ക് ഉയരുന്നതിന്‍റെ രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടി എയിംസ് തലവൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് പടർന്നുപിടിക്കുന്ന വകഭേദം വന്ന കൊറോണ വൈറസും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് മരണനിരക്ക് ഉയരാൻ കാരണമാകുന്നതെന്ന് എയിംസ് തലവൻ രൺദീപ് ഗുലേറിയ. രാജ്യത്ത് തുടർച്ചയായ ഒമ്പതാം ദിവസവും മൂന്നുലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത തന്ത്രങ്ങളുപയോഗിച്ചാണ് ഞങ്ങളുടെ പ്രവർത്തനം. ഗുരുതരമായ രോഗികളെ ജീവൻ പിടിച്ചുനിർത്താനുള്ള സമയം ദീർഘിപ്പിക്കുകയാണ് ആദ്യ ശ്രമം. ഗുരുതരമായ ഒരു രോഗിയെത്തിയാൽ അവിടെ ഓക്സിജൻ സൗകര്യം ലഭ്യമല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും.
ഉയർന്ന ഓക്സിജൻ അളവ് നൽകാൻ സാധിക്കുമെങ്കിലും രോഗിക്ക് കുറഞ്ഞ അളവിൽ ഓക്സിജൻ മതിയെങ്കിൽ കുറഞ്ഞ അളവിൽ ഓക്സിജൻ ലഭ്യമാകുന്നിടത്തേക്കക്ക് മാറ്റും. ആദ്യഘട്ടത്തിൽ വ്യാപനം കുറവായിരുന്നു, എന്നാൽ രണ്ടാംഘട്ടത്തിൽ റോക്കറ്റ് പോലെ കുതിച്ചു. അതിനെ നമ്മൾ കൈകാര്യം ചെയ്യണം. ആരോഗ്യ മേഖല പൂർണമായും തകർന്നു. വ്യാപനം ചെറുതായിരുന്നെങ്കിൽ പിടിച്ചുനിർത്താൻ സാധിക്കുമായിരുന്നു. കോവിഡ് കേസുകൾ കുത്തനെ ഉയർന്നതാണ് തകർച്ചക്ക് കാരണം, അവ കടുത്ത ക്ഷാമവും സൃഷ്ടിച്ചു- രൺദീപ് ഗുലേറിയ പറഞ്ഞു.
രാജ്യത്ത് മൂന്നുലക്ഷത്തിലധികംപേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. മരണം 2000 കടന്നിരുന്നു. ഓക്സിജൻ ക്ഷാമവും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ് മരണനിരക്ക് ഉയരാൻ കാരണം. സ്ഥിതി രൂക്ഷമാണെന്ന് നിരവധി വിദഗ്ധർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.