യു.പിയിൽ തൊഴിലില്ലായ്മ രൂക്ഷം -പ്രിയങ്ക ഗാന്ധി
text_fieldsഡൽഹി: ഉത്തർപ്രദേശിൽ കടുത്ത തൊഴിലില്ലായ്മ രുക്ഷമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിക്ഷേപകരുടെ ഉച്ചകോടിയിൽ യോഗി ആദിത്യനാഥ് സർക്കാർ ഓരോ വർഷവും എത്ര ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യെപ്പട്ടു.
എല്ലാ വർഷവും നിക്ഷേപകരുടെ ഉച്ചകോടിയിൽ ധാരണാപത്രങ്ങൾ ഒപ്പിടുന്നു. കോടികൾ പൊടിച്ച് നടത്തുന്ന ഇത്തരം പരിപാടികൾ പേപ്പർ പുലികളായാണ് അവസാനിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ നടത്തിയ ട്വീറ്റിൽ പറഞ്ഞു. ഉത്തർപ്രദേശിൽ കടുത്ത തൊഴിലില്ലായ്മയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണം ആളുകൾ ആത്മഹത്യ ചെയ്യുകയാണെന്നും അവർ ആരോപിച്ചു.
'യു.പി സർക്കാർ എത്ര ധാരണാപത്രങ്ങൾ പ്രവർത്തിപഥത്തിലെത്തുന്നുവെന്ന് വ്യക്തമാക്കണം. ഇതിലൂടെ എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചു എന്നും പറയണം'. തൊഴിലില്ലായ്‌മയ്‌ക്കെതിരെ പ്രതികരിക്കാൻ ഞായറാഴ്ച കോൺഗ്രസ് യുവജന വിഭാഗം പ്രചരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്കയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.