അശ്ലീല സീഡി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യന്ത്രി രമൺ സിങ്
text_fieldsറായ്പൂർ: ബി.ജെ.പി മന്ത്രിയുടെ അശ്ലീല സീഡി വിവാദം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് മുഖ്യന്ത്രി രമൺ സിങ് സി.ബി.ഐക്ക് കത്തയച്ചു. വിവാദം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് മന്ത്രി രാജേഷ് മുനാത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രമൺ സിങ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.
സംസ്ഥാന സർക്കാറിനെ പ്രതിഛായ നശിപ്പിക്കാനുള്ള കോൺഗ്രസിന്‍റെ ഗൂഢാലോചനയാണ് അശ്ലീല സീഡി വിവാദമെന്ന് വാർത്താസമ്മേളനത്തിൽ രമൺ സിങ് ആരോപിച്ചു. സർക്കാറിനെതിരായ കോൺഗ്രസിന്‍റെ നടപടി തരംതാഴ്ന്നതാണ്. അതു കൊണ്ടാണ് സി.ബി.ഐ അന്വേഷണം ശിപാർശ ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായി സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ മറ്റൊരു പാർട്ടിയും ചെയ്യാതിരിക്കാനാണ് സർക്കാറിന്‍റെ നടപടിയെന്നും രമൺ സിങ് വ്യക്തമാക്കി.
ബി.ജെ.പി മന്ത്രിയുടെ വിവാദ അശ്ലീല സീഡി വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് നേതാവ് ഭൂപേഷ് ഭാഗേലിനെതിരെ െഎ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തിരുന്നു. അശ്ലീല സി.ഡി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രിയെ ബ്ലാക് മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിച്ചെന്നാണ് ആരോപണം. മന്ത്രി രാജേഷ് മുനാത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകനും ബി.ബി.സി-ഹിന്ദി മുൻ റിപ്പോർട്ടറും എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ അംഗവുമായ വിനോദ് ശർമയുടെ അറസ്റ്റിനെതിരെ മാധ്യമസമൂഹം രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.