18 വയസ്സാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗക്കുറ്റമായി കണക്കാക്കി ശിക്ഷിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. അതേസമയം, പ്രായപൂർത്തിയായവരുടെ വിവാഹജീവിതത്തിലെ മാനഭംഗം തങ്ങൾക്കുമുന്നിൽ വിഷയമായി വരാത്തതിനാൽ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഇതോടെ, ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുന്നത് മാനഭംഗത്തിെൻറ പരിധിയിൽ നിന്ന് ഒഴിവാക്കുന്ന ഇന്ത്യൻ ശിക്ഷനിയമം 375 (2) റദ്ദായി. 15 വയസ്സിന് മുകളിലും 18 വയസ്സിന് താഴെയുമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മാനഭംഗത്തിെൻറ പരിധിയിൽെപടില്ലെന്നായിരുന്നു നിലവിലെ നിയമം. കുപ്രസിദ്ധമായ ഡൽഹി മാനഭംഗക്കേസിനെതുടർന്ന് ലൈംഗികകുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്തി 2012ൽ പുതിയനിയമം കൊണ്ടുവന്നശേഷവും 15നും 18നുമിടയിലുള്ള ഭാര്യയുമായി ൈലംഗികബന്ധം പുലർത്താമെന്നത് വിവേചനപരമാണെന്ന് കോടതി വ്യക്തമാക്കി.
2012ലെ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ള ഏത് പെൺകുട്ടിയുമായും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമാണ്. നിലവിൽ ഇന്ത്യൻ ശിക്ഷനിയമത്തിലുള്ള ഇൗ പഴുത് രാജ്യത്തെ ശൈശവവിവാഹങ്ങൾക്ക് ഒരു തരത്തിൽ സ്വീകാര്യത നൽകുന്നതാണെന്ന പരാതിക്കും വിധിയോടെ അറുതിയായി.
‘ഇൻഡിപെൻഡൻറ് തോട്ട്’എന്ന സർക്കാറിതര സന്നദ്ധസംഘടന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. ഇന്ത്യൻ ശിക്ഷനിയമ പ്രകാരം18 വയസ്സിന് താഴെയുള്ള ഏത് പെൺകുട്ടിയുമായും സമ്മതത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗികബന്ധം മാനഭംഗമാകുമെന്നിരിെക്ക വിവാഹിതയാണെന്ന് കരുതി നിയമത്തിെൻറ പരിധിയിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന വാദം സുപ്രീംകോടതി സ്വീകരിച്ചു. നിയമനിർമാണസമയത്ത് പാർലമെൻറ് പ്രായപൂർത്തിയാകാത്ത ഭാര്യമാരെ നിയമത്തിെൻറ പരിധിയിൽ നിന്ന് ഒഴിവാക്കിയത് യുക്തിസഹമല്ലെന്ന് കോടതി പറഞ്ഞു. 18 വയസ്സ് എല്ലാക്കാര്യങ്ങൾക്കുമുള്ള സമ്മതത്തിെൻറ പ്രായമായി നിജപ്പെടുത്തിയിരിെക്ക പിന്നെന്തിനാണ് ഇതിൽ മാത്രം ഒഴിവെന്ന് സുപ്രീംകോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.