'തലയണയുമായും സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തിലേർപ്പെടുവിച്ചു': മെഡിക്കൽ കോളജ് റാഗിംഗ് ഭീകരത
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ഏറ്റവും വലിയ സംസ്ഥാന സർക്കാർ മെഡിക്കൽ കോളജിലെ ഒരു കൂട്ടം സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് കുറ്റം ചുമത്തി. മുതിർന്ന വിദ്യാർത്ഥികളുടെ പേരും വിലാസവും വെളിപ്പെടുത്തിയിട്ടില്ല.
ഇൻഡോറിലെ എം.ജി.എം മെഡിക്കൽ കോളജിലെ സീനിയർ വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഭവത്തിന് ശേഷം മാനസിക ബുദ്ധിമുട്ടിലായ ജൂനിയർ വിദ്യാർത്ഥികൾ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെയും യു.ജി.സിയെയും റാഗിംഗ് വിരുദ്ധ ഹെൽപ്പ്ലൈനിലും വിളിച്ച് തങ്ങളുടെ ഭയാനകമായ ദുരനുഭവം വിവരിച്ചു. സീനിയർ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ഫ്ലാറ്റുകളിൽ തലയിണയും ബാച്ച്‌മേറ്റുകളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തങ്ങളെ ഭീഷണിപ്പെടുത്തിയതായി ജൂനിയർ വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു.
എല്ലാ പ്രതികൾക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്യാൻ കോളജിലെ റാഗിംഗ് വിരുദ്ധ സമിതി തീരുമാനിക്കുകയായിരുന്നു. എല്ലാ എം.ബി.ബി.എസ് ബിരുദധാരികളുടെയും മൊഴി രേഖപ്പെടുത്താൻ തുടങ്ങുമെന്ന് ഇൻഡോർ പൊലീസ് അറിയിച്ചു.
യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ ഹെൽപ്പ് ലൈനിൽ ജൂനിയർ വിദ്യാർത്ഥി നൽകിയ പരാതിയിൽ, പുതിയ വിദ്യാർത്ഥികളെ സീനിയേഴ്‌സ് ബാച്ച്‌മേറ്റിന്റെ പേര് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുക, അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുക തുടങ്ങിയ അധിക്ഷേപകരവും അശ്ലീലവുമായ പ്രവൃത്തികൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചതായും ആരോപിക്കപ്പെടുന്നു.
ചില പ്രൊഫസർമാർ റാഗിംഗിനെ നിരുത്സാഹപ്പെടുത്താൻ ഒന്നും ചെയ്തില്ലെന്നും വാസ്തവത്തിൽ അതിനെ പിന്തുണച്ചുവെന്നും യു.ജി.സിക്ക് നൽകിയ പരാതിയിൽ ഇരയായ വിദ്യാർത്ഥികൾ ആരോപിച്ചു. തങ്ങളുടെ മൊബൈൽ ഫോണുകൾ സീനിയർ വിദ്യാർത്ഥികൾ തട്ടിയെടുക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ ആരോപിച്ചു.
മുതിർന്നവർ പ്രതികാരം ചെയ്യുമെന്നതിനാൽ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. യു.ജി.സിക്ക് നൽകിയ വിശദമായ പരാതിയിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗും പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പ് ചാറ്റ് ഉൾപ്പെടെയുള്ള ഓഡിയോ, വീഡിയോ റെക്കോർഡിംഗുകളുടെ രൂപത്തിൽ തെളിവുകൾ ഉണ്ടെന്ന് അധികൃതർ പറഞ്ഞു. "മെഡിക്കൽ കോളജിലെ എല്ലാ വിദ്യാർത്ഥികളുടെയും മൊഴികൾ ഞങ്ങൾ രേഖപ്പെടുത്തി വരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ മുതിർന്നവരെ തിരിച്ചറിയും" -ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് തഹ്‌സീബ് ഖാസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.