മൈസൂരു കത്തോലിക്ക ബിഷപ്പിനെതിരെ ലൈംഗിക, അഴിമതി ആരോപണം
text_fieldsബംഗളൂരു: മൈസൂരു കത്തോലിക്ക ഇടവകയിലെ ബിഷപ് കെ.എ. വില്യമിനെതിരെ ഗുരുതര പരാതികളു മായി മൈസൂരുവിലെ വിവിധ ഇടവകയിലെ 37 വൈദികരുടെ പരാതി. തട്ടികൊണ്ടുപോകൽ, കൊലപാതക ം, പെരുമാറ്റ ദൂഷ്യം, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളാണ് ബിഷപ്പിനെതിരെ ഉയർ ന്നിട്ടുള്ളത്. സംഭവത്തിൽ പോപ് ഫ്രാൻസിസ് മാർപാപ്പ ഇടപെടണമെന്നാവശ്യപ്പെട്ട് 37 വൈദികരും കത്തെഴുതി. ബിഷപ്പിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് വത്തിക്കാനിലേക്ക് കത്തയച്ചത്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ നാലു സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതി ഉന്നയിച്ചിട്ടുള്ളതെന്നും, ഇതിൽ രണ്ടു കുട്ടികളുടെ പിതാവാണ് ബിഷപ്പെന്ന പരാതിയും നിലനിൽക്കുന്നുണ്ടെന്നും അസോസിയേഷൻ ഒാഫ് കൺസേൺഡ് കത്തോലിക്സ് (എ.ഒ.സി.സി) ജനറൽ സെക്രട്ടറി മെൽവിൻ ഫെർണാണ്ടസ് പറയുന്നു.
അതേസമയം, തനിക്കും ഫാ. ലെസ്ലി മോറിസിനുമെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ക്രിസ്തീയ വിഭാഗത്തിെൻറയും മൈസൂരു ഇടവകയുടെയും സൽപ്പേര് കളഞ്ഞിട്ടില്ലെന്നും ബിഷപ് കെ.എ. വില്യം പറഞ്ഞു. ബിഷപ്പിനെതിരെ കഴിഞ്ഞദിവസം മൈസൂരുവിലെ ലഷ്കർ പ െപാലീസ് സ്റ്റേഷനിൽ എ.ഒ.സി.സി അംഗം റോബർട്ട് റോസാരിയോ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.