ജോലി തിരിച്ചുകിട്ടിയാൽ പോരേയെന്ന് അന്വേഷണ സമിതി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ലൈംഗിക പീഡന പരാതി അന്വേഷിച്ച സുപ്രീംകോടതി ആഭ്യന്തര സമിതി അധ്യക്ഷനായ എ സ്.എ. ബോബ്ഡെ ജോലി തിരിച്ചുനൽകിയാൽ പോരേ എന്നു ചോദിെച്ചന്ന് മുൻ ജീവനക്കാരി പറ ഞ്ഞു. സുപ്രീംകോടതിയിൽ ജോലിക്ക് കയറിയ ദിവസം മുതൽ സംഭവിച്ചതെല്ലാം മൂന്ന് ജഡ്ജിമ ാർക്കും മുമ്പാകെ വിശദീകരിച്ചു. ഞാൻ സമർപ്പിച്ച സത്യവാങ്മൂലം വായിച്ചാൽതെന്ന തനി ക്കും കുടുംബത്തിനും സംഭവിച്ചത് എന്താണെന്ന് അറിയുമായിരുന്നു.
ഭാവിയിൽ താങ്കൾക ്ക് ഒരു അപകടവും വരിെല്ലന്ന് ഉറപ്പുവരുത്താമെന്ന് പറഞ്ഞശേഷമാണ് നഷ്ടപ്പെട്ട ജോലി തിരിച്ചുനൽകുമെന്ന് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞത്. ആ ജോലി തിരിച്ചുവേെണ്ടന്നും നീതിയാണ് തനിക്ക് വേണ്ടതെന്നും പറഞ്ഞു. അതിന് സമിതിയിലെ മൂവരും പ്രതികരിച്ചില്ല. ജോലി തിരിച്ചുകിട്ടാനല്ല, ഇനിയും ഇരയാക്കപ്പെടാതിരിക്കാനാണ് ഇതെല്ലാം താൻ ചെയ്യുന്നെതന്ന് അവരോട് പറഞ്ഞു. ഇത് അനൗപചാരികമായ നടപടി മാത്രമാണെന്നും ലൈംഗിക പീഡനത്തിനെതിരായ കമ്മിറ്റിയോ ഒരു ആഭ്യന്തര കമ്മിറ്റിയോ കേവലം പരാതി കേൾക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് പറഞ്ഞു.
നിങ്ങൾ ഇതൊന്നും മാധ്യമങ്ങളോട് സംസാരിക്കരുത് എന്നായിരുന്നു സമിതിയിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അത് കേട്ട ശേഷം പറഞ്ഞത്. മാധ്യമങ്ങളുടെ ആളുകൾ ഏത് തരത്തിലുള്ള ആളുകളാണെന്ന് നീ മനസ്സിലാക്കണം എന്ന് പറഞ്ഞശേഷം അഭിഭാഷകരോടും ഇൗ കാര്യങ്ങളൊന്നും സംസാരിക്കരുതെന്നും പറഞ്ഞു. അഭിഭാഷക വൃന്ദ േഗ്രാവറിനോട് പോലും ഇക്കാര്യങ്ങളൊന്നും സംസാരിക്കരുതെന്നും അവരെന്നോട് പറഞ്ഞു.
സമിതിയിൽ അധിക ചോദ്യങ്ങളും ചോദിച്ചത് ജസ്റ്റിസ് ബോബ്ഡെയായിരുന്നു. ശേഷം ജസ്റ്റിസ് ഇന്ദു മൽഹോത്രയും. ജസ്റ്റിസ് ഇന്ദിരാ ബാനർജി കാര്യമായി പങ്കാളിയായില്ല. ചീഫ് ജസ്റ്റിസിനെതിരെ പരാതി സമർപ്പിച്ചത് പ്രശാന്ത് ഭൂഷൺ സാറിെനയും വൃന്ദാ ഗ്രോവറിനെയും കണ്ട ശേഷമായിരുന്നു അല്ലേ എന്ന് ആദ്യദിവസം ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. ഇൗ പരാതി സമർപ്പിക്കാനുള്ള നിർദേശങ്ങളെല്ലാം അവർ തന്നിട്ടുണ്ടാകണം എന്നും ജസ്റ്റിസ് ബോബ്ഡെ കൂട്ടിച്ചേർത്തു. അത് സത്യമായിരുന്നേയില്ല. ഞാനാണിതെല്ലാം നേരിട്ടത്. സത്യം വിളിച്ചുപറയുകയല്ലാതെ മറ്റു വഴിയില്ലെന്നും എെൻറ നിശ്ശബ്ദത കൊണ്ട് കാര്യമില്ലെന്നും ഞാനാണ് തിരിച്ചറിഞ്ഞത്.
ഞാൻ മൊഴി നൽകിയശേഷം പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്താനായി പറഞ്ഞുകൊടുത്തതും ജസ്റ്റിസ് ബോബ്ഡെയായിരുന്നു. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്ന നരേഷ് സോളങ്കിയുടെ വിഡിയോ പകർത്തിയത് ആരാണെന്നറിയാൻ അതി തൽപരരായിരുന്നു സമിതി അംഗങ്ങൾ.
ചീഫ് ജസ്റ്റിസിെൻറ പ്രൈവറ്റ് സെക്രട്ടറി എച്ച്.കെ. ജുനേജക്ക് ഫോൺ ചെയ്തത് താനാണോ ഭർത്താവാണോ എന്നും ആരാഞ്ഞു. സുപ്രീംകോടതിയിൽനിന്ന് പിരിച്ചുവിട്ടതിനെതിരെ എന്തുകൊണ്ട് അപ്പീലിന് പോയില്ല എന്ന് ചോദിച്ചപ്പോൾ അപ്പീൽ ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയാൽ തള്ളുമെന്ന് കരുതിയിട്ടാണെന്ന് മറുപടിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.