ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; ആശങ്കയറിയിച്ച് പരാതിക്കാരി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള പീഡന ആരോപണം അന്വേഷിക്കാൻ നിയോഗിച ്ച സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ച് പരാതിക്കാരി. ചീഫ് ജസ്റ്റിസിെൻറ അടുത്ത സുഹൃത്തായ ജസ്റ്റിസ് എൻ.വി. ര മണയെ ആഭ്യന്തര അന്വേഷണ സമിതിയിൽ ഉൾെപ്പടുത്തിയതിനെതിരെയാണ് സമിതി തലവനായ എസ്.എ. ബോബ്ഡേക്ക് പരാതിക്കാരിയാ യ സുപ്രീംകോടതി മുൻ ജീവനക്കാരി കത്ത് നൽകിയത്. യുവതിയോട് വെള്ളിയാഴ്ച സമിതി മുമ്പാകെ ഹാജരാകാനാണ്
ആവശ്യപ്പെട്ടിട്ടുള്ളത്. സമിതിയിൽ സുപ്രീംകോടതിയിലെ ഒരു വനിത ജഡ്ജിയെ മാത്രം ഉൾപ്പെടുത്തിയതിനെയും ഇവർ ചോദ്യംചെയ്തു. ജോലി സ്ഥലത്തെ പീഡനം അന്വേഷിക്കാൻ സുപ്രീംകോടതി വിശാഖകേസിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണിത്. സമിതിയിൽ ഭൂരിഭാഗവും വനിതകളായിരിക്കണമെന്നാണ് സുപ്രീംകോടതി വിധിയിലുള്ളത്. താൻ ചീഫ് ജസ്റ്റിസിെൻറ ഔദ്യോഗിക വസതിയിലെ ഓഫിസിൽ ജോലി ചെയ്തിരുന്ന സമയത്ത് ജസ്റ്റിസ് രമണ, അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിെൻറ കുടുംബസുഹൃത്തിനെ പോലെയാണെന്നും യുവതി കത്തിൽ വ്യക്തമാക്കി. അതുകൊണ്ടു തന്നെ തെൻറ സത്യവാങ്മൂലത്തെക്കുറിച്ച് നീതിപൂർവമായ അന്വേഷണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നു. തന്നെ സമിതി മുമ്പാകെ അഭിഭാഷകനോടൊപ്പം ഹാജരാകാൻ അനുവദിക്കണമെന്നും നടപടിക്രമങ്ങൾ വിഡിയോയിൽ പകർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് തന്നെയാണ് പരാതി അന്വേഷിക്കാൻ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ബോബ്ഡേയെ ചുമതലപ്പെടുത്തിയത്. ജസ്റ്റിസ് ബോബ്ഡേയാണ് ജസ്റ്റിസുമാരായ രമണയെയും ഇന്ദിര ബാനർജിയെയും ഉൾപ്പെടുത്തിയത്. അന്വേഷണം എപ്പോൾ പൂർത്തിയാക്കുമെന്ന് ജസ്റ്റിസ് ബോബ്ഡേ വ്യക്തമാക്കിയിട്ടില്ല. അഭ്യന്തര അന്വേഷണമായതിനാൽ കക്ഷികൾക്ക് പകരം അഭിഭാഷകനെ നിയോഗിക്കാനാവില്ലെന്ന് ബോബ്ഡേ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.