ലൈംഗികാതിക്രമം നടത്തിയെന്ന്; ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്
text_fieldsബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.
വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും 81കാരനായ യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. 2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018ൽ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ. ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 2021ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേൽക്കുകയുമായിരുന്നു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് യെദിയൂരപ്പ പ്രതികരിച്ചു. ഞാൻ പരാതിക്കാരിയെ സാമ്പത്തികമായി സഹായിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഫ്.ഐ.ആർ വരുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയും മകളും മുമ്പ് 50ലധികം പരാതികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫിസ് ആരോപിച്ചു. ഇവർ മുമ്പ് നൽകിയ 53 പരാതികളുടെ പട്ടികയും പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.