പീഡനക്കേസിൽ സ്വന്തം ബെഞ്ചുണ്ടാക്കിയ ചീഫ് ജസ്റ്റിസിനെതിരെ നിയമജ്ഞർ
text_fieldsന്യൂഡൽഹി: തനിക്കെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച കേസ് കേൾക്കാൻ സ്വന്തം അധ്യക് ഷതയിൽ ബെഞ്ചുണ്ടാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നടപടിക്കെതിരെ നിയമ ജ്ഞർ രംഗത്തുവന്നു. തുടർന്ന് ബെഞ്ചിലുണ്ടായിട്ടും ഉത്തരവിൽ ഒപ്പിടാത്തതിനെതിരെയു ം പ്രതിഷേധം ഉയർന്നു.
ശനിയാഴ്ച സുപ്രീംകോടതിയിൽ സംഭവിച്ചത് ഒരുതരത്തിലുള്ള സാഹചര്യത്തിലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകനായ ദുഷ്യന്ത് ദവെ പറഞ്ഞു. കോടതിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ സർക്കാറിെൻറ കൈയാണ് ഇതിനുപിന്നിലുള്ളത്.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടയിടാനുള്ള സർക്കാറിെൻറ നീക്കം കൂടിയായിരുന്നു ഇത്. 2018 ജനുവരി 12ന് താൻ അടക്കമുള്ള നാല് മുതിർന്ന ജഡ്ജിമാർ എന്തിനെതിരെയാേണാ വാർത്തസമ്മേളനം നടത്തിയത്, അതേ തെറ്റാണ് ചീഫ് ജസ്റ്റിസ് ഗൊഗോയി തെൻറ കാര്യത്തിൽ ചെയ്തതെന്ന് ദവെ പറഞ്ഞു. ആ കേസ് പരിഗണിച്ച ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇരിക്കാൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകയും രാജ്യത്തെ പ്രഥമ വനിത അഡീഷനൽ സോളിസിറ്റർ ജനറലുമായ ഇന്ദിര ജയ്സിങ് പറഞ്ഞു.
തനിക്കെതിരായ ഒരു കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ആ ജഡ്ജി ഇരിക്കാതിരിക്കുക എന്നത് നീതിയുടെ അടിസ്ഥാന ചട്ടമാണെന്ന് വൃന്ദ ഗ്രോവറും പറഞ്ഞു. രാജ്യത്തെ പരമോന്നത നീതിന്യായ പദവി അലങ്കരിക്കുന്ന ഒരാൾെക്കതിരെ ലൈംഗിക പീഡനവും വേട്ടയാടലും ആരോപിക്കുേമ്പാൾ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നിലനിർത്താനും പരാതിക്കാരിയായ സ്ത്രീക്ക് നീതിക്കുള്ള അവകാശം ഉറപ്പുവരുത്താനും ചീഫ് ജസ്റ്റിസ് ആ ബെഞ്ചിൽ അധ്യക്ഷത വഹിക്കരുതായിരുന്നുവെന്ന് ഗ്രോവർ തുടർന്നു. പരാതിക്കാരിക്ക് നോട്ടീസ് നൽകാതെ ഇത്തരമൊരു കേസിൽ വിചാരണ പാടില്ല.
സ്വന്തം ഭാഗം പ്രതിരോധിക്കുകയും പരാതിക്കാരിയുടെ വിശ്വാസ്യതയിൽ സംശയമുണ്ടാക്കുകയും ചെയ്തശേഷമാണ് താൻ ഇൗ വിഷയത്തിൽ ഉത്തരവിറക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
സാധാരണഗതിയിൽ ഒരു കേസിൽനിന്ന് ജഡ്ജി വിട്ടുനിൽക്കാൻ തീരുമാനിച്ചാൽപോലും അന്ന് ആ ബെഞ്ചിറക്കുന്ന ഉത്തരവിൽ ഒപ്പിടാറുണ്ട്. എന്നാൽ, ഇൗ കേസിൽ ചീഫ് ജസ്റ്റിസ് ഒപ്പിട്ടിട്ടില്ലെന്നും ഗ്രോവർ പറഞ്ഞു. നിലവിൽ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് സംവിധാനമില്ലെന്നും അതുെകാണ്ടാണ് ആ യുവതി 22 ജഡ്ജിമാർക്ക് കത്തെഴുതിയതെന്നും ഗ്രോവർ പറഞ്ഞു. അതിനിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം ഉന്നയിക്കാൻ പണം തരാമെന്നുപറഞ്ഞ് തന്നെ ഒരാൾ സമീപിച്ചിരുന്നുെവന്ന അവകാശവാദവുമായി ഒരാൾ രംഗത്തുവന്നു.
ഡൽഹിയിൽ അഭിഭാഷക വൃത്തി ചെയ്യുന്ന ഉത്സവ് ബെയ്ൻസ് ആണ് തെൻറ ഫേസ്ബുക്ക് വാളിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
ഇൗ കേസിൽ അഭിഭാഷകനായാൽ 50ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപവരെ ഫീസ് തരാമെന്നും വാഗ്ദാനം െചയ്തുവെന്നും അദ്ദേഹം അവകാശവാദം തുടർന്നു. ആരാണിത് ചെയ്തതെന്ന് വെളിപ്പെടുത്താൻ ഉത്സവ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.