പീഡന പരാതി തള്ളി: നീതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതി സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി തള്ളിയ സംഭവത്ത ിൽ പ്രതികരണവുമായി പരാതിക്കാരിയായ യുവതി. നീതിയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുൻ കോടതി ജീവനക്കാരി കൂടിയായ അവർ പറഞ്ഞു. തുടർനടപടികൾ അഭിഭാഷകരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും യുവതി പ്രതികരിച്ചു.
യുവതിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതി പറഞ്ഞത്. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യമാക്കില്ലെന്നും സമിതി അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റിസിനാണ് കൈമാറിയത്.
നേരത്തേ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് അവർ പിൻമാറിയിരുന്നു. ക്ലറിക്കൽ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാർക്ക് കത്തെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.