ആകാശവാണിയിലും ലൈംഗികാതിക്രമങ്ങളെന്ന്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയ റേഡിയോ ആയ ‘ആകാശവാണി’യിലും ലൈംഗികാതിക്രമങ്ങൾ നടന്നതായി വനിത ജീവനക്കാരുടെ വെളിപ്പെടുത്തൽ. ‘ഫസ്റ്റ് പോസ്റ്റ്’ വെബ്സൈറ്റാണ് പല സ്ത്രീകളും നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയത്. ജ്യോതി പതാനിയ എന്ന 45കാരി 2016ൽ ധർമശാല ‘ഒാൾ ഇന്ത്യ റേഡിയോ’വിൽ കാഷ്വൽ അനൗൺസറായിരുന്നു. ഇവിടെ ജോലിക്കിടെ പ്രോഗ്രാം ഹെഡ് തസ്തികയിലുള്ള സുരേഷ് കുമാർ എന്നയാൾ പുറകിലൂടെ വന്ന് ബലമായി ചുംബിച്ചതായി അവർ പറയുന്നു.
ഡബ്ബിങ് റൂമിൽ, പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ പരിപാടി സംബന്ധിച്ച വിവരത്തിനായി കാത്തുനിൽക്കുേമ്പാഴായിരുന്നു സംഭവം. ഇൗ അതിക്രമത്തിൽ താൻ ആകെ തകർന്നുപോയെന്ന് അവർ പറഞ്ഞു. വൈകീട്ട് കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ ‘എന്തുപറ്റി’ എന്നാണ് സുരേഷ്കുമാർ ചോദിച്ചത്. 2014ൽ തെൻറ മേലുദ്യോഗസ്ഥൻ മോശമായി പെരുമാറിയതിന് പതാനിയ പൊലീസിൽ പരാതി നൽകിയിരുന്നു. അത് എവിടെയും എത്തിയില്ല. മേലുദ്യോഗസ്ഥൻ സ്ഥലം മാറി പോവുകയും ചെയ്തു. ഇൗ കാര്യം പരിഗണിച്ച് പുതിയ സംഭവത്തിൽ കരുതലോടെ നീങ്ങാൻ തീരുമാനിച്ചു.
സ്ഥാപനത്തിനുള്ളിലെ പരാതി സമിതി (െഎ.സി) മുമ്പാകെ അവർ ഉണ്ടായ കാര്യങ്ങൾ ബോധിപ്പിച്ചു. എന്നാൽ, അന്വേഷണത്തിനൊടുവിൽ ആരോപണത്തിന് തെളിവില്ലെന്ന് െഎ.സി പ്രഖ്യാപിച്ചു. അതോടെ, പതാനിയക്ക് തൊഴിൽ കരാറും പുതുക്കിനൽകിയില്ല. ഇപ്പോൾ ചെറിയ കട നടത്തിയാണ് അവർ ജീവിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്ദോലിൽ ആകാശവാണി സ്റ്റേഷൻ അസി. ഡയറക്ടർ രത്നാകർ ഭാരതിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ഒമ്പത് വനിത ജീവനക്കാർക്ക് ജോലി നഷ്ടമായതായി ‘ടൈംസ് ഒാഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ആകാശവാണിയുടെ കുരുക്ഷേത്ര, ഒബ്ര (യു.പി) എന്നീ കേന്ദ്രങ്ങളിൽനിന്നും സമാന പരാതി ഉയർന്നിട്ടുണ്ട്.
ഇവിടെയൊന്നും പരാതി നൽകിയിട്ടുപോലും കാര്യമായ ഫലമുണ്ടായില്ലെന്ന് ഇരകൾ ‘ഫസ്റ്റ് പോസ്റ്റി’നോട് പറഞ്ഞു. ഒബ്ര സ്റ്റേഷനിൽ കാഷ്വൽ അനൗൺസറായ ശാന്തി വർമ എന്ന 43കാരിക്കാണ് ഉദ്യോഗസ്ഥനായ ശ്രീ കൃഷ്ണ എന്നയാളുടെ പീഡനം ഏൽക്കേണ്ടിവന്നത്. െഎ.സിയിൽ പരാതി നൽകിയതിനെ തുടർന്ന് കൃഷ്ണയെ സ്ഥലം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.