ലൈംഗിക പീഡന ആരോപണം; മഹാരാഷ്ട്രയിൽ ബി.ജെ.പി മന്ത്രി വിവാദത്തിൽ
text_fieldsജയകുമാർ ഗോറെ
മുംബൈ: മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ടെയുടെ രാജിക്ക് പിന്നാലെ ബി.ജെ.പി നേതാവായ ഗ്രാമീണ വികസന മന്ത്രി ജയകുമാർ ഗോറെക്ക് എതിരെ ലൈംഗിക പീഡന ആരോപണവുമായി പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എം.വി.എ). മറാത്ത യോധാവ് ഹമ്പിറാവു മോഹിതയുടെ കുടുംബത്തിൽപ്പെട്ട യുവതിയെ മന്ത്രി നഗ്ന ചിത്രങ്ങൾ അയച്ച് ശല്യംചെയ്യുന്നു എന്നാണ് ആരോപണം.
എം.വി.എ സഖ്യകക്ഷി ഉദ്ധവ് പക്ഷ ശിവസേനയിലെ സഞ്ജയ് റാവുത്ത്, കോൺഗ്രസിലെ വിജയ് വഡെട്ടിവാർ എന്നിവരാണ് ആരോപണം ഉന്നയിച്ചും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രംഗത്തുവന്നത്. അതേസമയം, 2019ലെ കേസാണിതെന്നും തന്നെ കോടതി വെറുതെവിട്ടതാണെന്നും മന്ത്രി ജയകുമാർ ഗോറെ അവകാശപ്പെട്ടു. ആരോപണം ഉന്നയിച്ചവർക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ശല്യംചെയ്ത തുവതി ഉടനെ നിയമസഭക്കു മുന്നിൽ സമരം നടത്തുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
മറാത്ത സംവരണ സമര നായകൻ മനോജ് ജാരൻഗെ പാട്ടീലും മന്ത്രിക്ക് എതിരെ രംഗത്തെത്തി. രാജിവെച്ച എൻ.സി.പി മന്ത്രി ധനഞ്ജയ് മുണ്ടെയുടെ ആദ്യ ഭാര്യയെന്ന് അവകാശപ്പെടുന്ന കരുണശർമയും ജനപ്രതിനിധികളാൽ പീഡിതരായ സ്ത്രീകളുമായി നിയമസഭക്കു മുന്നിൽ സമരം നടത്തുമെന്ന് പറഞ്ഞു. ബീഡ് സർപഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ധനഞ്ജയ് മുണ്ടെ രാജിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.