ഹാർദികിനെതിരായ പീഡന ആരോപണം; വനിത കമീഷൻ യുവതിയുടെ മൊഴിയെടുക്കും
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ പാട്ടീദാർ സംവരണ സമരനായകൻ ഹാർദിക് പേട്ടലിനെതിരായ പീഡന ആരോപണത്തിൽ ദേശീയ വനിത കമീഷൻ ഇടപെടൽ. ഇരയായെന്ന് പറയപ്പെടുന്ന യുവതിയുടെ മൊഴിയെടുക്കാൻ കമീഷൻ തീരുമാനിച്ചു. ഇതിനായി അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച രാത്രി സൂറത്തിലേക്ക് തിരിച്ചു. തിങ്കളാഴ്ച യുവതിയെ കാണുമെന്നാണ് സൂചന.
ഹാർദിക് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് വനിത കമീഷന് പരാതി ലഭിച്ചിരുന്നു. യുവതിയല്ല പരാതി നൽകിയതെങ്കിലും യുവതിയെക്കുറിച്ച വ്യക്തിഗത വിവരങ്ങൾ ഇതിലുണ്ട്. തുടർന്നാണ് യുവതിയെ കാണാൻ തീരുമാനിച്ചത്. മൊഴിയെടുത്തശേഷം രേഖ ശർമ മാധ്യമങ്ങളുമായി സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.