ലൈംഗികാതിക്രമം: ബിഷപ്പിനും സഹായിക്കുമെതിരെ കേസ്
text_fieldsബംഗളൂരു: പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദലിത് യുവതിയെ ലൈംഗികമായി അതിക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പരാതിയിൽ ബിഷപ്പിനും സഹായിക്കുമെതിരെ പൊലീസ് കേസെടുത്തു. ദലിത് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ഹോളി ട്രിനിറ്റി ചർച്ച് സി.എസ്.ഐ ബിഷപ് പി.കെ. സാമുവേൽ (പ്രസന്ന കുമാർ സാമുവേൽ), സഹായി വിനോദ് ദാസന് എന്നിവര്‍ക്കെതിരെ ശിവാജിനഗര്‍ പൊലീസ് ൈലംഗികാതിക്രമത്തിന് കേസെടുത്തതായി ഈസ്റ്റ് ഡി.സി.പി ഹര്‍ഷ പറഞ്ഞു. 27 വയസ്സുള്ള യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് ഡി.സി.പി പറയുന്നതിങ്ങനെ: ആറുവര്‍ഷം മുമ്പ് വിനോദ് ദാസിനെതിരെ കോതന്നൂര്‍ പൊലീസില്‍ യുവതി നൽകിയ പീഡന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്കിടെയാണ് അതിക്രമമുണ്ടായത്. ഒത്തുതീർപ്പിനായി ജനുവരി 21ന് യുവതിയെയും ഭർത്താവിനെയും പള്ളിയിലേക്ക് ബിഷപ് വിളിച്ചുവരുത്തുകയായിരുന്നു.
കേസ് പിൻവലിച്ചാൽ സഭയിൽ ജോലിയും ഒരു കോടി രൂപയും നൽകാമെന്ന് പറഞ്ഞെങ്കിലും യുവതി വിസമ്മതിച്ചു. ഇതിനിടയിലാണ് ആദ്യം യുവതിക്കുനേരെ അതിക്രമവും ഭീഷണിയും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബിഷപ് പി.കെ. സാമുവലിനും സഹായി വിനോദിനുമെതിരെ ബംഗളൂരുവിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസ് നിലനിൽക്കുന്നുണ്ട്. 2015ൽ വിദ്യാർഥികൾക്കുനേരെയുണ്ടായ ലൈംഗികാതിക്രമ പരാതിയിൽ ബിഷപ്പിനും വിനോദിനുെമതിരെ പോക്സോ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.