ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന സത്യമെങ്കിൽ ഗൗരവതരം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ക ോർപറേറ്റ് സ്ഥാപനത്തിെൻറയും സുപ്രീംകോടതിയിൽനിന്ന് പിരിച്ചുവിട്ട മൂന്നു ജീവനക്ക ാരുടെയും ഗൂഢാലോചനയാണെന്ന വാദം പരിശോധിക്കാൻ സുപ്രീംകോടതി അന്വേഷണ ഏജൻസികളെ വിളിച്ചുവരുത്തി. സി.ബി.ഐ, ഇൻറലിജൻസ് ബ്യൂറോ, ഡൽഹി പൊലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ ്ഥരെയാണ് ജസ്റ്റിസ് അരുൺ മിശ്ര സ്വന്തം ചേംബറിലേക്ക് വിളിപ്പിച്ചത്. ചേംബറിൽ കേസ് പരിഗണിക്കുന്ന ബെഞ്ചുമായി ഉദ്യോഗസ്ഥർ അഭിഭാഷകൻ ഉത്സവ് സിങ് ബയൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ചർച്ച ചെയ്തു. ബയൻസ് നൽകിയ ഹരജി തുടർവാദത്തിനായി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ചീഫ് ജസ്റ്റിസിനെതിരായ പരാതിയുമായി ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ആഭ്യന്തര സമിതി അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് സമാന്തരമായാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിങ്ടൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരാതിക്ക് പിന്നിൽ ഗൂഢാലോചന ആരോപിക്കുന്ന ഹരജി പരിഗണിക്കുന്നത്.
അഡ്വ. ബയൻസ് ഉന്നയിച്ച ആരോപണം സത്യമാണെങ്കിൽ ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അരുൺമിശ്ര പറഞ്ഞു. വ്യവസ്ഥയിലെ പോരായ്മകൾ നീക്കാൻ ശ്രമിച്ച ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗൊഗോയി. അദ്ദേഹം ആരെയും ഭയന്ന് നടപടികൾ എടുക്കാതെ പിന്മാറുന്ന വ്യക്തിയല്ല. ആരും ഗൗനിക്കാത്ത പോരായ്മകൾപോലും മാറ്റാൻ നോക്കിയ വ്യക്തിയാണ് ചീഫ് ജസ്റ്റിസെന്നും അരുൺ മിശ്ര പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം സുപ്രീംകോടതിക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് മിശ്ര അഭിഭാഷകൻ ബെയിൻസിനു സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.
രാജ്യത്തെ കോർപറേറ്റ് സ്ഥാപനം ആണ് പരാതിക്ക് പിന്നിലെന്നും തെൻറ വാദത്തിന് സീസീടി.വി ദൃശ്യങ്ങൾ അടക്കം തെളിവുകൾ ഉണ്ടെന്നും കോടതി ഇത് പരിശോധിക്കണമെന്നും അഡ്വ. ബയൻസ് വാദിച്ചു. ഗൂഢാലോചനയുടെ സൂത്രധാരൻ നേരത്തേയും കൈക്കൂലി നൽകുകയും പല സാക്ഷികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആരോപണം തുടർന്നപ്പോഴാണ് സി.ബി.ഐ ഉദ്യോഗസ്ഥനെ ചേംബറിലേക്ക് അയക്കാൻ അറ്റോണി ജനറലിനോട് ജസ്റ്റിസ് അരുൺ മിശ്ര നിർദേശിച്ചത്.
സത്യം പറഞ്ഞതിനു തെന്ന വേട്ടയാടാൻ ശ്രമമുണ്ടെന്നും അഭിഭാഷകവൃത്തി ഉപേക്ഷിക്കാൻ ആലോചിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാൻ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
തുടർന്ന് 12.30ന് അന്വേഷണ ഏജൻസി മേധാവികൾ ചേംബറിൽ ജഡ്ജിമാരെ കണ്ട ശേഷം കേസ് മൂന്നു മണിക്ക് വീണ്ടും പരിഗണിക്കുകയായിരുന്നു. അഡ്വ. ഇന്ദിരാ ജയ്സിങ്ങും അറ്റോണി ജനറൽ കെ.കെ. വേണുഗോപാലും അഭിഭാഷകെൻറ ഹരജിയുമായി മുന്നോട്ടുപോകുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാണിച്ചുവെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര അംഗീകരിച്ചില്ല. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.