ഓൺലൈൻ ക്ലാസിനിടെ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
text_fieldsചെന്നൈ: ഓൺലൈൻ ക്ലാസിനിടെ പെൺകുട്ടികളുടെ നേർക്ക് ലൈംഗികാതിക്രമം കാണിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. കെ.കെ. നഗറിലെ പദ്മ ശേശാദ്രി ബാല വിദ്യാ ഭവൻ സ്കൂളിലെ കോമേഴ്സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 59കാരനായ ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അധ്യാപകനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും സ്കൂളധികൃതർ സംരക്ഷിച്ചു നിർത്തുകയായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ പരാതിയുമായി ഓൺലൈൻ ക്യാമ്പയിൻ ആരംഭിച്ചതോടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
പലപ്പോഴും തോർത്ത് മാത്രം ഉടുത്തായിരുന്നു അധ്യാപകൻ ഓൺലൈൻ ക്ലാസുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദ്യാർഥിനികൾക്ക് ലൈംഗികചുവയോടെ സന്ദേശങ്ങളും അയച്ചിരുന്നു. ഇവയുടെ ദൃശ്യങ്ങൾ വിദ്യാർഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
നിരവധിതവണ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് ഓൺലൈൻ ക്യാമ്പയിൻ ആരംഭിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്. പൂർവ്വ വിദ്യാർത്ഥികളും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 20 വർഷമായി അധ്യാപകൻ ഈ സ്കൂളിലുണ്ട്.
നിരവധി വിദ്യാർഥിനികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്നും പരാതിപ്പെട്ടാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പൂർവവിദ്യാർത്ഥികൾ പ്രസ്താവനയിൽ പറഞ്ഞു. തമിഴ് സിനിമ മേഖലയിൽ മീ ടൂ കാമ്പയിനിെൻറ മുൻനിരയിലുണ്ടായിരുന്ന ഗായിക ചിൻമയി സംഭവത്തിെൻറ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഡി.എം.കെ എം.പി കനിമൊഴി ഇടപെട്ടു. അധ്യാപകനെതിരെയും ഇദ്ദേഹത്തിന് കൂട്ടുനിന്ന സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കുമെന്ന് എം.പി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്കൂൾ ഇയാളെ സസ്പെൻഡ് ചെയ്ത് വിവരം പൊലീസിനെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.