മുസ് ലിം മൗലികവാദികളും തനിക്കെതിരെ തിരിഞ്ഞിട്ടുണ്ട് -ഷബാന ആസ്മി
text_fieldsമുംബൈ: മോദി സർക്കാറിനെ വിമർശിച്ചതിന് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമിച്ചവർക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടി ഷബാന ആസ്മി. മുസ് ലിം മൗലികവാദികളും തനിക്കെതിരെ ഫത് വ ഇറക്കിയിട്ടുണ്ടെന്ന് ഷബാന ആസ്മി ട്വീറ്റ ് ചെയ്തു.
ദീപ മേത്തയുടെ 'വാട്ടർ' എന്ന ചിത്രത്തിൽ അഭിനയിച്ചതിനാണിത്. തല മൊട്ടയടിക്കണമെന്നായിരുന്നു ഫത് വ. അന ്ന് വായടക്കാനാണ് ജാവേദ് അക്ബർ സംഭവത്തോട് പ്രതികരിച്ചത്. എല്ലാ മൗലികവാദികളും ഒരു കണ്ണാടിയിലെ പ്രതിബിംബങ്ങളാണെന്നും ഷബാന ആസ്മി വിമർശിച്ചു.
കേന്ദ്ര സർക്കാറിനെതിരായ ഷബാന ആസ്മിയുടെ വിമർശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. തുക്ടെ തുക്ടെ, അവാർഡ് വാപ്പസി ഗ്യാങ്ങുകളുടെ പുതിയ നേതാവെന്നാണ് ഷബാന ആസ്മിയെ ഗിരിരാജ് സിങ് വിശേഷിപ്പിച്ചത്. കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു താരം.
സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യേദ്രാഹികളായി മുദ്ര കുത്തുകയാണെന്ന് ഇൻഡോറിൽ ആനന്ദ് മോഹൻ മാത്തുർ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്കാരം ഏറ്റുവാങ്ങവെ ഷബാന ആസ്മി അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ തെറ്റുകളെയും കുറ്റങ്ങളെയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.
എന്നാൽ, സർക്കാറിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ പേരെടുത്തു പറയാതെ ഷബാന ആസ്മി പറഞ്ഞു.
ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നിൽ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യയെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ലെന്നും ഷബാന ആസ്മി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.