ഷാഫി പറമ്പില്‍ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറായി ഷാഫി പറമ്പില്‍ എം.എല്‍.എ ചുമ തലയേറ്റു. കെ.പി.സി.സി ആസ്ഥാനത്തെ രാജീവ് ഗാന്ധി ഹാളില്‍ പ്രവര്‍ത്തകരുടെയും നേതാക്കള ുടെയും നിറസാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുന്‍ സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ ് എം.പി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ച െയ്തു.
നിലപാടുകളില്‍ ഉറച്ചുനിന്ന് ആദര്‍ശം കൈവിടാതെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഓരോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിദ്വേഷത്തിെൻറയും വെറുപ്പിെൻറയും രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഏകപ്രസ്ഥാനം കോണ്‍ഗ്രസാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് സാധിക്കണം. കോണ്‍ഗ്രസില്‍നിന്നു പേരുംപെരുമയും കിട്ടാവുന്ന എല്ലാ പദവികളും സ്വന്തമാക്കിയ ശേഷം അധികാരത്തിെൻറ അപ്പക്കഷണത്തിന് പാര്‍ട്ടിയെ ചതിക്കുന്നവരല്ല കേരളത്തിലെ കോണ്‍ഗ്രസുകാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മൂന്നു മാസത്തിനകം മുഴുവന്‍ വാര്‍ഡ് കമ്മിറ്റികളും രണ്ടു മാസത്തിനകം മണ്ഡലം കമ്മിറ്റികളും രൂപവത്കരിക്കും. ഫാഷിസ്റ്റ് ഭരണം നടത്തുന്ന മോദി-പിണറായി സര്‍ക്കാറുകളെ തൂത്തെറിയാന്‍ യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും ഷാഫി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടക്കും.
കെ.പി.സി.സി മുന്‍ പ്രസിഡൻറ് എം.എം. ഹസൻ, ബെന്നി ബഹനാന് എം.പി, എം.എല്‍.എമാരായ കെ.സി ജോസഫ്, പി.ടി തോമസ്, എം. വിന്‍സെൻറ്, ഷാനിമോള്‍ ഉസ്മാന്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, നേതാക്കളായ പി.സി വിഷ്ണുനാഥ്, ശരത് ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, തമ്പാനൂർ രവി, പാലോട് രവി, ടി. സിദ്ദിഖ്, ജോസഫ് വാഴയ്ക്കന്, സി.ആര്. മഹേഷ്, രവീന്ദര്‍ ദാസ്, ലതിക സുഭാഷ്, കെ.എം അഭിജിത്ത്, ജെയ്സണ്‍ ജോസഫ്, കെ.സി. അബു, കെ.പി. അനില്‍കുമാര്‍, കൊച്ചുമുഹമ്മദ് തുടങ്ങിയവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.