റോഡ് കൈയേറി സമരം പാടില്ല; ശാഹീൻബാഗ് സമരരീതിയോട് വിയോജിപ്പ് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജനപങ്കാളിത്തം കൊണ്ട് ലോകശ്രദ്ധ നേടിയ ശാഹീൻബാഗ് സമരരീതിക്കെതിരെ സുപ്രീംകോടതി. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ്, പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈയേറിയുള്ള പ്രതിഷേധം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. റോഡ് ൈകയടക്കി നടത്തിയ ശാഹീൻബാഗ് സമരം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
സമാധാനപരമായ പ്രതിഷേധം ഭരണഘടനാപരമായ അവകാശമാണ്. എന്നാലത് പരമമായ ഒന്നല്ല. ആളുകൾക്ക് അസൗകര്യം ഉണ്ടാക്കിയും സഞ്ചാരം തടഞ്ഞും റോഡ് ഉപരോധിക്കാൻ പാടില്ല. ഇത്തരം കൈയേറ്റങ്ങളിൽ നിന്ന് പൊതുഇടങ്ങൾ സംരക്ഷിച്ചുനിർത്താൻ ഭരണകൂടം ശ്രദ്ധിക്കണം. ൈകയേറ്റം തടയുക ഭരണകൂടത്തിെൻറ ഉത്തരവാദിത്തമാണ്. കോടതി ഉത്തരവിന് കാത്തുനിൽക്കരുത്. പ്രതിഷേധങ്ങൾ നിശ്ചിത പ്രദേശത്താകണം. പൊതുസ്ഥലത്ത് തടസ്സങ്ങളുണ്ടാക്കിയല്ല പ്രതിഷേധം സംഘടിപ്പിക്കേണ്ടത്. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകരുത്. പ്രതിഷേധങ്ങളുടെ കാര്യത്തിൽ, ഇൻറർനെറ്റും സമൂഹമാധ്യമങ്ങളും അപകടകരമായ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
സഞ്ചാര തടസ്സം ഉണ്ടാക്കുന്നതിനാൽ സമരക്കാരെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്വ. അമിത് സാഹ്നി മാസങ്ങൾക്കുമുമ്പു നൽകിയ ഹരജിയിലാണ് മൂന്നംഗ ബെഞ്ചിെൻറ വിധി. കേസ് പ്രസക്തമല്ലാതായി മാറിയെങ്കിലും, പൊതു ഇടങ്ങൾ കൈയേറുന്നതിനെതിരെ വ്യക്തമായ നിർദേശം നൽകാൻ ഉദ്ദേശിക്കുന്നുവെന്ന് വാദം പൂർത്തിയാക്കിയപ്പോൾ കോടതി പറഞ്ഞിരുന്നു. അതനുസരിച്ച വിധിയാണ് ഇപ്പോഴത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.