ശഹീൻ ബാഗ് സമരം: ബി.ജെ.പിയുടെ നാടകമെന്ന് ആം ആദ്മി പാർട്ടി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശഹീന്‍ബാഗ് സമരം ബി.ജെ.പിയുടെ തിരക്കഥയായിരുന്നുവെന്ന് ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി ശഹീൻ ബാഗ് സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തത്. ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സമരത്തിലാണ് തങ്ങള്‍ പങ്കുചേര്‍ന്നതെന്നതില്‍ സമരക്കാര്‍ക്ക് ലജ്ജ തോന്നണമെന്നും ആം ആദ്മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശഹീൻ ബാഗിലെ സമരക്കാരെ നീക്കാൻ പൊലീസ് നടത്തിയ പ്രകടനം ബി.ജെ.പിയുടെ നാടകമായിരുന്നു. 50 ഓളം സമരക്കാർ പാർട്ടിയിൽ ചേർന്നെന്ന ബി.ജെ.പിയുടെ വാദം അപഹാസ്യമാണ്. റിയല്‍ എസ്റ്റേറ്റുകാരൻ ശഹസാദ് അലി, ഗൈനക്കോളജിസ്റ്റ് ഡോ. മെഹ്രീൻ, മുൻ ആം ആദ്മി പ്രവർത്തകൻ തബസും ഹുസൈൻ എന്നിവർ ശഹീൻ ബാഗ് ആക്റ്റിവിസ്റ്റുകളാണെന്നും ഇവർ പാർട്ടിയിൽ ചേർന്നുവെന്നുമാണ് ബി.ജെ.പി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് എ.എ.പി ആരോപണവുമായി രംഗത്തെത്തിയത്.
ബി.ജെ.പിയുടെ നിർദേശപ്രകാരം ഡൽഹി പൊലീസ് പ്രതിഷേധക്കാരെ നീക്കാതെ ഒത്തുകളിക്കുകയാണ് ചെയ്തത്. ശേഷം പ്രതിഷേധക്കാരും ആം ആദ്മി പാർട്ടിയും കൈകോർത്തതാണെന്ന് ആരോപിച്ചു.
സമരത്തിൻെറ പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ആളുകളാണോ ഇപ്പോള്‍ അവരുടെ പാർട്ടിയിൽ ചേർന്നത്്. അതോ അവര്‍ ബി.ജെ.പിക്കൊപ്പം ഉണ്ടായിരുന്നവരാണോ? ഡല്‍ഹിയിലെ ബി.ജെ.പി അനുഭാവികൾ യഥാർഥത്തിൽ എതിര്‍ത്തത് പാർട്ടിയുടെ ഭാഗമായ ആളുകള്‍ തന്നെയാണെന്നും ഭരദ്വാജ് പറഞ്ഞു.
ബി.ജെ.പി തെരഞ്ഞെടുപ്പിൽ നേരിട്ട പ്രധാന പ്രശ്നം ശഹീൻ ബാഗ് പ്രതിഷേധമായിരുന്നു. എന്നാൽ ഇന്ന് ശഹീൻ ബാഗ് സമരസംഘാടകർ ബി.ജെ.പിയിൽ ചേർന്നുവെന്ന് അവർ ഉന്നയിക്കുന്നു. ഡൽഹി ധ്രുവീകരണം നടത്തി ജയിക്കാൻ ബി.ജെ.പി ശ്രമിച്ചതെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.