പാര്‍ട്ടിയില്‍ ചേര്‍ന്ന വ്യാപാരിയെ ശാഹീന്‍ ബാഗ് ആക്ടിവിസ്റ്റാക്കി ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി പാര്‍ട്ടികളിലും വേദികളിലും മുഖം കാണിച്ച റിയല്‍ എസ്റ്റേറ്റുകാരന് പാര്‍ട്ടി അംഗത്വം നല്കിയ ബി.ജെ.പി അയാളെ ശാഹീന്‍ ബാഗ് ആക്ടിവിസ്റ്റാക്കി വ്യാപക പ്രചാരണം തുടങ്ങി. ജാമിഅ നഗറിലെ അബുല്‍ ഫസല്‍ എൻേക്ലവിലെ ആറാം നമ്പറില്‍ താമസിക്കുന്ന ശഹ്സാദ് അലിയെയാണ് പാര്‍ട്ടിയില്‍ ചേര്‍ത്ത് ശാഹീന്‍ ബാഗ് ആക്ടിവിസ്റ്റ് ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പ്രചാരണം തുടങ്ങിയത്. ഇത് ഏറ്റെടുത്ത ചില ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങള്‍ ശാഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണവുമായി രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്.
ശഹ്സാദ് അലി ശാഹീന്‍ ബാഗ് സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നല്ലാതെ സമരത്തിെൻറ സംഘാടനത്തില്‍ റോളുണ്ടായിരുന്നില്ല.നിരവധി പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നിരന്തരം മാറിക്കൊണ്ടിരുന്ന ശഹ്സാദ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, മൗലാന താഹിര്‍ മദനിയുടെ രാഷ്ട്രീയ ഉലമാ കൗണ്‍സില്‍, നവൈദ് ചൗധരിയുടെ മീം ഫൗണ്ടേഷന്, മുസ്ലിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നേതാവ് തസ്ലിം റഹ്മാനി എന്നിവര്‍ക്കൊപ്പമെല്ലാം വിവിധ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ശാഹീന്‍ ബാഗിലെ സാമൂഹിക പ്രവര്ത്തകന് എന്ന പേരില്‍ പരിചയപ്പെടുത്തി ബിജെ.പി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്‍ൻറ് ആദേഷ് ഗുപ്തയും നേതാവായ ശ്യാം ജൈജുവും ചേര്‍ന്നാണ് ശഹ്സാദ് അലിക്ക് അംഗത്വം നല്‍കിയത്. 'ബി.ജെ.പി ഞങ്ങളുടെ ശത്രുവാണ് എന്ന് കരുതുന്നവര്‍ മുസ്ലിം സമുദായത്തിലുണ്ടെന്നും അത് തെറ്റാണെന്ന് തെളിയിക്കാനാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നു'മാണ് ശാഹീന്‍ ബാഗിലെ പ്രോപ്പര്‍ട്ടി വില്പനക്കാരനായ ശഹ്സാദ് അംഗത്വം സ്വീകരിച്ച് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.