ഷാഹി ഈദ്ഗാഹ് പള്ളി: കേസിൽ പുതിയ വാദവുമായി ഹിന്ദു പക്ഷം
text_fieldsപ്രയാഗ് രാജ്: ഷാഹി ഈദ്ഗാഹ് പള്ളി-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ പുതിയ വാദവുമായി ഹിന്ദു പക്ഷം. 1968ൽ ഇരുപക്ഷവും തമ്മിലുണ്ടാക്കിയ ധാരണയിലോ 1974ലെ കോടതി ഉത്തരവിലോ ആരാധനാമൂർത്തി ഒരു കക്ഷിയല്ലെന്നാണ് ഹിന്ദു പക്ഷം ബുധനാഴ്ച അലഹബാദ് ഹൈകോടതിയിൽ ബോധിപ്പിച്ചത്. അന്ന് അനുരഞ്ജനമുണ്ടാക്കിയ ശ്രീകൃഷ്ണസ്ഥാൻ സേന സൻസ്ഥാന് ഇത്തരമൊരു ഉടമ്പടിയുണ്ടാക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. ദൈനംദിന ക്ഷേത്ര കാര്യങ്ങൾ നോക്കിനടത്തുകയെന്നത് മാത്രമായിരുന്നു അവരുടെ ഉത്തരവാദിത്തമെന്നും ഹിന്ദു പക്ഷം തുടർന്നു.
ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന ഹരജിയിൽ വാദം കേൾക്കുമ്പോഴാണ് ഹിന്ദുപക്ഷം വിചിത്ര വാദങ്ങൾ അവതരിപ്പിച്ചത്. ഈ ഹരജിയുടെ സാധുത ചോദ്യം ചെയ്ത് മുസ്ലിം പക്ഷം നൽകിയ ഹരജിയും ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ കേട്ടു. കേസിൽ വാദംതുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.