പ്രതിഷേധിച്ച ട്രക്ക് ഡ്രൈവർമാരോട് പൊട്ടിത്തെറിച്ച് ഷാജാപൂർ കലക്ടർ; പിന്നീട് ക്ഷമാപണം
text_fieldsഷാജാപൂർ (മധ്യപ്രദേശ്): പ്രതിഷേധിക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ പ്രതിനിധി യോഗത്തിൽ പൊട്ടിത്തെറിച്ച് മധ്യപ്രദേശിലെ ഷാജാപൂർ കലക്ടർ കിഷോർ കന്യാൽ. ട്രക്ക് ഡ്രൈവർമാരോട് കലക്ടർ"നിങ്ങൾ പരിധിവിടേണ്ട ,നിങ്ങളൊന്നും ആരുമല്ല" എന്ന് ആക്രോശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കോൺഗ്രസ് രാജ്യ സഭാംഗം വിവേക് തൻഖയാണ് 'എക്സിൽ' വീഡിയോ പങ്കുവച്ചത്.
കേന്ദത്തിന്‍റെ നിർദേശപ്രകാരമാണ് എല്ലാ ജില്ലകളിലെയും ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തി ചൊവ്വാഴ്ച യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ട കളക്ടർ പിന്നീട് ക്ഷമാപണം നടത്തി.
'250 നടുത്ത് ഡ്രൈവർമാർ പങ്കെടുത്ത മീറ്റിങ്ങിൽ ചിലർ ബഹളമുണ്ടാക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു . അവർ മറ്റുള്ളവരിലും പ്രലോഭനം ചെലുത്തുമെന്ന് തോന്നിയതിനാലാണ് അങ്ങനെ പ്രതികരിച്ചത്. യോഗത്തിൽ പൊട്ടിത്തെറിച്ചതിൽ ക്ഷമ ചോദിക്കുന്നു' -എന്ന് കലക്ടർ 'എക്സിൽ' കുറിച്ചു. എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്ന് കന്യാൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.