പുതിയ 500 രൂപ നോട്ടുകൾ കൂടുതലായി പുറത്തിറക്കും –സാമ്പത്തികകാര്യ സെക്രട്ടറി
text_fieldsന്യൂഡല്‍ഹി: കടുത്ത പണഞെരുക്കം മൂലം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ തുടരുന്നതിനിടയില്‍, പണലഭ്യത വര്‍ധിപ്പിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാര്‍. കൂടുതല്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് പറഞ്ഞു. പണഞെരുക്കം എത്രയും വേഗം കുറക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ആദ്യം 2,000 രൂപ നോട്ടുകള്‍ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
500 രൂപ നോട്ടിന്‍െറ അച്ചടിക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം ഗ്രാമീണമേഖലകളിലേക്ക് പുതിയ നോട്ടുകള്‍ കൂടുതലായി എത്തിക്കാനും നടപടി സ്വീകരിക്കും. രാജ്യത്ത് ആകെയുള്ള രണ്ടേകാല്‍ ലക്ഷം എ.ടി.എമ്മുകളില്‍ രണ്ടു ലക്ഷവും പുതിയ നോട്ടുകളുടെ വലിപ്പത്തിനൊത്തവിധം പുന$ക്രമീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അതിലേക്ക് നല്‍കാന്‍ നോട്ട് വേണ്ടത്രയില്ലാത്തതുകൊണ്ടാണ് പലതും അടച്ചിടേണ്ടിവരുന്നത്.
നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ ശേഷം 100 രൂപ മുതല്‍ താഴോട്ടുള്ള നോട്ടുകളുടെ വിതരണം മൂന്നു മടങ്ങ് വര്‍ധിച്ചു. നോട്ട് അസാധുവാക്കുന്നതുവരെ പ്രചാരത്തിലുണ്ടായിരുന്ന 100 രൂപ വരെയുള്ള കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ 1,60,000 കോടി രൂപയുടേതായിരുന്നു. അഞ്ചാഴ്ച കൊണ്ട് 80,000 കോടി കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കൂടി വിപണിയിലേക്ക് നല്‍കി. 100, 50, 20, 10 രൂപ നോട്ടുകളാണിത്. അതേസമയം, ബാങ്കുകളില്‍ ഇതിനകം തിരിച്ചത്തെിയ അസാധു നോട്ടുകള്‍ എത്രയെന്ന് വ്യക്തമാക്കാന്‍ സാമ്പത്തികകാര്യ സെക്രട്ടറി തയാറായില്ല. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളാണ് അസാധുവാക്കിയത്. ഇതില്‍ 12.50 ലക്ഷം കോടി തിരിച്ചത്തെിക്കഴിഞ്ഞതായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, ഈ കണക്ക് കൃത്യമല്ളെന്ന വിശദീകരണം പിന്നീട് വന്നു. ബാങ്കില്‍ തിരിച്ചത്തെിയ നോട്ടുകളുടെ കണക്കിനെക്കുറിച്ച് സംശയമുണ്ടെന്നും അക്കാര്യം പരിശോധിച്ചുവരികയാണെന്നും ശക്തികാന്തദാസ് പറഞ്ഞു. അഞ്ചു ലക്ഷം കോടിയില്‍പരം പുതിയ നോട്ടുകളാണ് നവംബര്‍ എട്ടിനുശേഷം വിപണിയിലേക്ക് നല്‍കിയത്. ഇനി എത്രത്തോളം പുതിയ നോട്ട് നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.