ഭാഗവതിെൻറ പ്രസ്താവന: ആർ.എസ്.എസ് മാപ്പ് പറയണം-രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: സൈന്യത്തിനെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ആർ.എസ്.എസ് േമധാവി മോഹൻ ഭാഗവതിനെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുലിെൻറ വിമർശനം.
ആർ.എസ്.എസ് മേധാവിയുടെ പ്രസംഗം ഒാരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച ജവാൻമാരോട് കാണിക്കുന്ന അനാദരവാണത്. ദേശീയ പതാകയെ വന്ദിക്കുന്ന ഒരോ ജവാനെയും അപമാനിക്കുന്നതിനാൽ തന്നെ അത് ദേശീയ പതാകയോടുള്ള അനാദരവ് കൂടിയാണ്. നമ്മുടെ രക്ത സാക്ഷികളെയും ൈസന്യെത്തയും അപമാനിച്ച നിങ്ങളെ കുറിച്ചോർത്ത് ലജ്ജിക്കുന്നു ഭാഗവത്. രാഹുൽ ട്വീറ്റ് ചെയ്തു. ആർ.എസ്.എസ് മാപ്പു പറയുക എന്ന ഹാഷ് ടാഗിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.
The RSS Chief's speech is an insult to every Indian, because it disrespects those who have died for our nation.
— Office of RG (@OfficeOfRG) February 12, 2018
It is an insult to our flag because it insults every soldier who ever saluted it.
Shame on you Mr Bhagwat, for disrespecting our martyrs and our Army. #ApologiseRSS pic.twitter.com/Gh7t4Ghgon
നേരത്തെ, ൈസന്യം ജവാൻമാരെ വാർത്തെടുക്കാൻ ആറുമാസം സമയമെടുക്കുേമ്പാൾ ആർ.എസ്.എസിന് അത് മൂന്ന് ദിവസം കൊണ്ട് സാധിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു.
അതേസമയം, മോഹൻ ഭാഗവതിെൻറ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്ന് ആർ.എസ്.എസ് വിശദീകരിച്ചു. ഇന്ത്യൻ ൈസന്യത്തെയും സ്വയം സേവകരെയും താരതമ്യപ്പെടുത്താനല്ല അദ്ദേഹം മുതിർന്നത്. ദിനേന അച്ചടക്കം പരിശീലിക്കുന്നതിനാൽ സൈന്യത്തിന് ആറു ദിവസം വേണ്ട സ്ഥാനത്ത് സ്വയം സേവകർക്ക് മൂന്നു ദിവസം പരിശീലനം നൽകിയാൽ മതിയാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് ആർ.എസ്.എസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.