സവർക്കറെ തഴയുന്നവർ അംബേദ്കർക്ക് ഭാരത് രത്ന നിഷേധിച്ചവർ –പ്രധാനമന്ത്രി
text_fieldsമുംബൈ: പ്രതിപക്ഷത്തിന് എതിരെ സവര്‍ക്കര്‍, അംബേദ്കര്‍, കശ്മീര്‍, മുംബൈ സ്ഫോടന പരമ്പര വിഷയങ്ങള്‍ ആയുധമാക്കി മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെ ടുപ്പ് റാലി. സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കണമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ പ്രഖ്യ ാപനത്തെ ന്യായീകരിച്ച പ്രധാനമന്ത്രി, അര്‍ഹിച്ചിട്ടും സവര്‍ക്കര്‍ക്ക് ഭാരത് രത്ന നിഷേധിക്കുകയായിരുന്നുവെന്നും അംബേദ്കര്‍ക്ക് ഭാരത് രത്ന നിഷേധിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും പറഞ്ഞു.
ബുധനാഴ്ച മഹാരാഷ്ട്രയിലെ അകോളയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഇത്. രാഷ്ട്ര നിര്‍മിതിയുടെ അടിത്തറയായി ദേശീയത രൂപപ്പെട്ടത് സവര്‍ക്കറുടെ ജീവിത മൂല്യങ്ങളില്‍ നിന്നാണെന്നും കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അദ്ദേഹത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയുമാണ് ചെയ്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരില്‍ അംബേദ്കറുടെ ഭരണഘടന സ്ഥാപിക്കുകയാണ് ചെയ്തതെന്നും അതിനെ എതിര്‍ത്തവര്‍ ലജ്ജിക്കണമെന്നും പ്രസംഗിച്ച മോദി കശ്മീര്‍ വിഷയത്തിന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എന്തുകാര്യമെന്ന് വിമര്‍ശിക്കുന്നവരോട് ജമ്മു- കശ്മീരിലുള്ളവരും ഭാരതമാതാവിെൻറ മക്കളാണ് എന്നാണ് പറയാനുള്ളതെന്നും പറഞ്ഞു. ’93 ലെ മുംബൈ സ്ഫോടന പരമ്പരയില്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയാണ് മോദി പ്രസംഗിച്ചത്.
അധോലോക നേതാവ് ഇഖ്ബാല്‍ മിര്‍ച്ചിയുടെ ബന്ധുക്കളുമായുള്ള പ്രഫുല്‍ പട്ടേലിെൻറ സ്വത്തിടപാടിലുള്ള എന്‍ഫോഴ്സ്മെൻറ് അന്വേഷണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സ്ഫോടന കേസ് പ്രതികള്‍ എങ്ങനെ നാടുവിട്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ സംഭവമെന്ന് മോദി പറഞ്ഞു. പ്രധാന പ്രതി ശത്രുരാജ്യത്താണ് അഭയം തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ തുറന്നുകാട്ടപ്പെടും എന്ന ഭയത്താലാണ് പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ ആക്രമിക്കുന്നതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.