മേഖലയുടെ സുസ്ഥിരതക്ക് എസ്.സി.ഒ അംഗങ്ങൾ സഹകരിച്ച് പ്രവർത്തിക്കണം -മന്ത്രി എസ്. ജയ്ശങ്കർ
text_fieldsബിഷ്കെക് (കിർഗിസ്താൻ): അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിച്ചും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിച്ചും മേഖലയിലെ സുസ്ഥിരതയും അഭിവൃദ്ധിയും വളർത്താൻ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗങ്ങൾ കൂട്ടായി പ്രവർത്തിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. കിർഗിസ്താനിലെ ബിഷ്കെകിൽ എസ്.സി.ഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റിന്റെ 22ാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.സി.ഒ മേഖലയിലെ ജനങ്ങളുമായി ഇന്ത്യ ആഴത്തിലുള്ള ബന്ധമാണ് പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ, ഇറാൻ, കസാഖ്സ്താൻ, ചൈന, കിർഗിസ് റിപ്പബ്ലിക്, പാകിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നിവയാണ് ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗങ്ങൾ.
ചൈനക്കെതിരായ പരോക്ഷമായ വിമർശനമായാണ് ജയ്ശങ്കറിന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. പാകിസ്താനിലെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ ദശലക്ഷക്കണക്കിന് ഡോളറാണ് ചൈന നിക്ഷേപിച്ചിരിക്കുന്നത്. അതേസമയം, പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പദ്ധതിയെ ഇന്ത്യ എതിർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.