തമിഴ്നാട്ടിലെ ദുരഭിമാന കൊല: ആറ് പേർക്ക് വധശിക്ഷ
text_fieldsചെന്നൈ: ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവായ ശങ്കറിനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തിയ കേസിൽ ആറ് പേർക്ക് വധശിക്ഷ.
2016 മാർച്ച് 13ന് ഉടുമൽപേട്ടിലെ ബസ്റ്റാൻഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേവർ ജാതിയിൽ പെട്ട കൗസല്യയുമായി ദലിതനായ ശങ്കർ പ്രണയത്തിലാവുകയും, ഇരുവരും കൗസല്യയുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാവുകയും ചെയ്തു.
ഇതിൽ പ്രകോപിതരായ കൗസല്യയുടെ കുടുംബം ഗുണ്ടകളുടെ സഹായത്തോടെ ഇരുവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഉദുമൽ േപട്ടയിൽ റോഡിൽ നിൽക്കുകയായിരുന്ന ദമ്പതികളെ പിന്തുടർന്നെത്തിയ വാടക ഗുണ്ടകൾ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശങ്കർ മരിച്ചു. കൗസല്യക്ക് തലയിൽ മാരക പരിക്ക് പറ്റുകയും ചെയ്തു.
കൗസല്യയുടെ പിതാവിെൻറ നിർദേശപ്രകാരമായിരുന്നു ആക്രമം. ബസ്റ്റാൻഡിലെ സി.സി ടിവി പകർത്തിയ അക്രമ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. മൂന്ന് പേർ ചേർന്ന് ശങ്കറിനെ മൃഗീയമായി വെട്ടി വീഴ്ത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭാര്യ കൗസല്യയെയും ഗുണ്ടകൾ മർദ്ദിക്കുന്നുണ്ട്.
കേസന്വേഷണത്തിന് ശേഷം 11 പേെര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ കൗസല്യയുടെ രക്ഷിതാക്കളായ ചിന്നസാമി, അന്നലക്ഷ്മി എന്നിവരും അമ്മാവൻ പാണ്ടിദുരൈയും ഉൾപ്പെട്ടിരുന്നു. എന്നാൽ കൗസല്യയുടെ അമ്മയെ കോടതി വെറുതെ വിട്ടു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരിൽ കൗസല്യയുടെ പിതാവും ഉൾപ്പെടും.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അലമേലു നടരാജനാണ് ശിക്ഷ വിധിച്ചത്. ഒരാൾക്ക് ജീവപര്യന്തവും ഒരാൾക്ക് അഞ്ച് വർഷവും തടവ് ശിക്ഷ വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.