ജസ്റ്റിസ് ചെലമേശ്വറിനെ രാജ്യം നന്ദിയോടെ ഒാർക്കും –ശാന്തിഭൂഷൺ
text_fieldsന്യൂഡൽഹി: രണ്ടാം നമ്പർ കോടതിയിൽ അവസാന പ്രവൃത്തി ദിനമായ വ്യാഴാഴ്ച ജസ്റ്റിസ് ചെലമേശ്വറിന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ശാന്തിഭൂഷെൻറ വികാരനിർഭരമായ യാത്രയയപ്പ്. ജസ്റ്റിസ് ചെലമേശ്വർ നൽകിയ സംഭാവനകൾ രാജ്യം മുഴുവൻ നന്ദിയോടെ ഒാർക്കുമെന്നും ശാന്തിഭൂഷൺ പറഞ്ഞു. രാജ്യം മുഴുവൻ ഒാർക്കുന്ന ജസ്റ്റിസ് ഖന്നയുടെ ചിത്രത്തിനരികെ ജസ്റ്റിസ് ചെലമേശ്വറിെൻറ ചിത്രം തൂക്കുന്ന കാലവും വരും. ഒന്നാം നമ്പർ കോടതിയേക്കാൾ ഒരു പ്രാധാന്യക്കുറവും രണ്ടാം നമ്പർ കോടതിക്കില്ല. കോടതി നടപടികളിൽ താങ്കൾ നീതി ഉയർത്തിപ്പിടിക്കുകയും അന്തസ്സുയർത്തുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വറിെൻറ രണ്ടാം നമ്പർ േകാടതിയിലെ അവസാന പ്രവൃത്തി ദിനത്തിൽ അദ്ദേഹത്തിെൻറ മുന്നിൽ വെച്ചായിരുന്നു ശാന്തിഭൂഷൺ ഇക്കാര്യം വ്യക്തമാക്കിയത്.
52 വർഷമായി ഇൗ കോടതിയിൽ ഞാൻ സ്ഥിരമായി വരുന്നു. സുപ്രീംേകാടതി എങ്ങനെയാണ് ശക്തമായതെന്ന് തനിക്കറിയാമെന്നും ശാന്തിഭൂഷൺ പറഞ്ഞു. ഒൗദ്യോഗികമായി ജൂൺ 22ന് വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് സുപ്രീംകോടതി വേനൽ അവധിയിലേക്ക് പ്രവേശിക്കുന്നതിനാൽ വെള്ളിയാഴ്ചയാണ് അവസാന പ്രവൃത്തി ദിനം. എന്നാൽ, അവസാന പ്രവൃത്തി ദിനത്തിൽ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിെൻറ ഒന്നാം നമ്പർ കോടതിയിലിരിക്കുക എന്ന കീഴ്വഴക്കമുണ്ട്. ആയതിനാൽ, ജസ്റ്റിസ് ചെലമേശ്വറിന് അദ്ദേഹത്തിെൻറ രണ്ടാം നമ്പർ കോടതിയിൽ വ്യാഴാഴ്ചയായിരുന്നു അവസാന പ്രവൃത്തി ദിനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.