'കഴിവിെൻറ പരമാവധി പ്രവർത്തിച്ചെന്ന്'; ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വിരമിച്ചു
text_fieldsന്യൂഡൽഹി: സന്തോഷത്തോടെയും സൗമനസ്യത്തോടെയും മധുരമായ അനുഭവങ്ങളോടെയുമാണ് പരമോന്നത നീതി പീഠത്തിൽനിന്ന് വിരമിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ. കഴിവിെൻറ പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. മറ്റുള്ളവർ അതെങ്ങനെയാണ് കണ്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിലെ അവസാന ദിവസം സമ്മിശ്ര വികാരമാണ് തന്നിലുണർത്തുന്നത്. ആചാരപരമായ ഈ ബെഞ്ചിലിരുന്ന് എന്തെങ്കിലും പറയാൻ സാധിക്കില്ല. എങ്കിലും നിറഞ്ഞ സന്തോഷത്തോടെയാണ് ഈ കോടതി വിട്ടിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. 47ാമത് ചീഫ് ജസ്റ്റിസായി 2019 നവംബറിലാണ് എസ്.എ. ബോബ്ഡെ ചുമതലയേൽക്കുന്നത്.
17 മാസത്തെ കാലാവധിക്കിടയിൽ അയോധ്യ കേസ്, പൗരത്വ നിയമ കേസ്, ടാറ്റ-മിസ്ത്രി കേസ്, മഹാബലേശ്വർ ക്ഷേത്രം കേസ്, ഹൈകോടതികളിൽ അഡ്േഹാക് ജഡ്ജിമാരുടെ നിയമനം തുടങ്ങി സുപ്രധാന വ്യവഹാരങ്ങളാണ് ബോബ്ഡെ പരിഗണിച്ചത്. പുതിയ ചീഫ് ജസ്റ്റിസിെൻറ നിയമനമടക്കം നിരവധി വിവാദങ്ങൾക്കും ബോബ്ഡെയുടെ നിലപാടുകൾ ഹേതുവായി.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനിച്ച എസ്.എ. ബോബ്ഡെ നാഗ്പൂർ യൂനിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദമെടുത്ത് ബോംബെ ഹൈകോടതിയിലാണ് പ്രാക്ടിസ് ആരംഭിച്ചത്. 2013 ഏപ്രിൽ 12നാണ് സുപ്രീംകോടതി ജഡ്ജിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.