എൻ.സി.പി ശരത് പവാർ വിഭാഗത്തിന് പുതിയ പേര് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: എൻ.സി.പി ശരത് പവാർ വിഭാഗത്തിന് പുതിയ പേര് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരചന്ദ്ര പവാർ എന്ന പേരാണ് കമീഷൻ നൽകിയിരിക്കുന്നത്. പാർട്ടിക്കായി പേരുകൾ നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു. പേരുകൾ സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പേര് അനുവദിച്ചത്.
അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നവും അദ്ദേഹത്തിന് നൽകാൻ കമീഷൻ തീരുമാനമെടുത്തത്.
രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ശരത്തിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തോട് പുതിയ പേര് തെരഞ്ഞെടുക്കാൻ കമീഷൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചക്കുശേഷം മുന്നിനകം പേരും ചിഹ്നവും നിർദേശിക്കാനാണ് ശരദ് പവാറിനോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.