Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂജ്യത്തിൽനിന്ന്​...

പൂജ്യത്തിൽനിന്ന്​ തുടങ്ങാനൊരുങ്ങി ശരദ്​പവാർ

text_fields
bookmark_border
Sharad Pawar
cancel

മും​ബൈ: എ​ൻ.​സി.​പി​യെ പി​ള​ർ​ത്തി​യ അ​ജി​ത് പ​വാ​റി​നൊ​പ്പം 31 എം.​എ​ൽ.​എ​മാ​രും ആ​റ് നി​യ​മ​സ​ഭ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഒ​രു എം.​പി​യു​മെ​ന്ന്​ സൂ​ച​ന. ചി​ത്രം ഇ​നി​യും വ്യ​ക്​​ത​മ​ല്ല. 40 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് അ​ജി​ത് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും കൃ​ത്യ​മാ​യ ക​ണ​ക്ക്​ പ​റ​യു​ന്നി​ല്ല. 53 എം.​എ​ൽ.​എ​മാ​രി​ൽ 31 പേ​രാ​ണ് അ​ജി​ത്പ​വാ​റി​ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം.

12 പേ​ർ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. ശേ​ഷി​ച്ച ഒ​മ്പ​ത് പേ​രു​ടെ നി​ല​പാ​ട് എ​ന്തെ​ന്ന് ഇ​നി​യും വ്യ​ക്ത​മ​ല്ല. സു​നി​ൽ ത​ത്ക​രെ​യാ​ണ് അ​ജി​ത്​ പ​ക്ഷ​ത്തു​ള്ള ഏ​ക എം.​പി. ഞാ​യ​റാ​ഴ്ച അ​ജി​ത്തി​നൊ​പ്പം പോ​യ മ​റ്റൊ​രു എം.​പി മ​റാ​ത്തി സി​നി​മാ​താ​രം അ​മു​ൽ കോ​ലെ പ​വാ​ർ പ​ക്ഷ​ത്ത്​ തി​രി​ച്ചെ​ത്തി. താ​ൻ പ​വാ​റി​നൊ​പ്പ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ഭൂ​രി​പ​ക്ഷം പേ​രും അ​ജി​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​പ​ക്ഷം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും പ​ല​രും തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. പാ​ർ​ട്ടി പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​വും അ​ജി​ത്പ​വാ​ർ കൊ​ണ്ടു​പോ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഒ​രു നി​യ​മ​പോ​രി​നു​മി​ല്ലെ​ന്ന് ശ​ര​ദ്പ​വാ​ർ വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​മെ​ന്നും അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ർ​ട്ടി​യെ പു​തു​ക്കി​പ്പ​ണി​യു​മെ​ന്നു​മാ​ണ്​ പ​വാ​ർ പ​റ​യു​ന്ന​ത്. 1980ലെ ​സ​മാ​ന അ​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ഴി​മ​തി​ക്കേ​സു​ക​ളു​ടെ പേ​രി​ലു​ള്ള സ​മ്മ​ർ​ദ​മാ​ണ്​ വി​മ​ത​ർ​ക്കു​പി​ന്നി​ലെ​ന്ന്​ പ​വാ​റും പ​റ​യു​ന്നു. അ​ഴി​മ​തി​ക്കേ​സു​ക​ൾ നേ​രി​ടു​ന്ന​വ​രാ​ണെ​ങ്കി​ലും ത​ന്റെ മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മ​ന്ത്രി​പ​ദം ന​ൽ​കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു.

പാ​ർ​ട്ടി​യി​ലെ പി​ള​ർ​പ്പി​നു​പി​ന്നാ​ലെ ജ​ന​പി​ന്തു​ണ കാ​ണി​ക്കാ​ൻ ക​രാ​ടി​ലു​ള്ള ആ​ദ്യ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി യ​ശ്വ​ന്ത് റാ​വു ച​വാ​ന്റെ സ​മാ​ധി​യി​ൽ ചെ​ന്ന് പ​വാ​ർ ആ​ദ​ര​വ് അ​ർ​പ്പി​ച്ചു. എ​ൻ.​സി.​പി​യെ പി​ള​ർ​ത്തി​യ​വ​രെ അ​വ​ർ അ​ർ​ഹി​ക്കു​ന്നി​ട​ത്ത് കൊ​ണ്ടി​രു​ത്തു​മെ​ന്നും സ​മാ​ധാ​ന​ത്തോ​ടെ ക​ഴി​യു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ക​യും ക​ലാ​പ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട അ​ടി​യ​ന്ത​ര​ഘ​ട്ട​മാ​ണ് ഇ​തെ​ന്നും പ​വാ​ർ പ​റ​ഞ്ഞു. മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ ബി.​ജെ.​പി സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​നം ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും പ​വാ​ർ ആ​രോ​പി​ച്ചു.

അട്ടിമറിക്ക് എന്റെ ആശീർവാദമില്ല -ശരത് പവാർ

സ​ത്താ​റ/ ക​രാ​ട് (മ​ഹാ​രാ​ഷ്ട്ര): അ​ന​ന്ത​ര​വ​ൻ അ​ജി​ത് പ​വാ​റി​ന്റെ അ​ട്ടി​മ​റി ത​ന്റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ​യാ​ണെ​ന്ന ആ​രോ​പ​ണം ത​ള്ളി എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ. ചി​ല നേ​താ​ക്ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ കാ​ര​ണം ആ​ശ​ങ്ക​യി​ലാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​മെ​ന്നും സ​ത്താ​റ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്റെ അ​റി​വോ​ടെ​യാ​ണ് അ​ജി​ത്തി​ന്റെ കൂ​റു​മാ​റ്റ​മെ​ന്ന ആ​രോ​പ​ണം നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നു പ​റ​ഞ്ഞ പ​വാ​ർ, ബു​ദ്ധി​ശൂ​ന്യ​ർ മാ​ത്ര​മേ ഇ​തു​പ​റ​യൂ എ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ന്റെ നി​ല​പാ​ട് ന്യാ​യ​മാ​ണെ​ന്നും പ​വാ​ർ വി​ശ​ദീ​ക​രി​ച്ചു.

288 അം​ഗ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് നി​ല​വി​ൽ 45 അം​ഗ​ങ്ങ​ളു​ണ്ട്. 53 അം​ഗ​ങ്ങ​ളു​ള്ള എ​ൻ.​സി.​പി​യു​ടെ 40 പേ​രു​ടെ പി​ന്തു​ണ ഇ​പ്പോ​ൾ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് അ​ജി​ത്പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ പ്ര​തി​പ​ക്ഷ നി​ര​യി​ലെ വ​ലി​യ ക​ക്ഷി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പാ​ർ​ട്ടി അം​ഗം ജി​തേ​ന്ദ്ര അ​വാ​ധി​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​െ​മ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​സി.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജ​യ​ന്ത് പാ​ട്ടീ​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു.

‘‘എ​നി​ക്കു ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​നാ​ണ്. അ​തു​െ​കാ​ണ്ടു​ത​ന്നെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​മെ​ന്ന അ​വ​രു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണ്’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ജി​ത് പ​വാ​റി​നെ​യും എ​ട്ട് എ​ൻ.​സി.​പി എം.​എ​ൽ.​എ​മാ​രെ​യും അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​യ​ന്ത് പാ​ട്ടീ​ൽ സ്പീ​ക്ക​ർ​ക്ക് ക​ത്തു ന​ൽ​കി​യ​തി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ, താ​നൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ജ​യ​ന്ത് പാ​ട്ടീ​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​തെ​ന്നും അ​ത​വ​രു​െ​ട വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു ശ​ര​ത് പ​വാ​റി​ന്റെ മ​റു​പ​ടി.മ​റ്റു പാ​ർ​ട്ടി​ക​ളെ ത​ക​ർ​ക്കാ​ൻ ബി.​ജെ.​പി ന​ട​ത്തി​യ ത​ന്ത്ര​ങ്ങ​ളി​ൽ ന​മ്മു​ടെ ചി​ല​യാ​ളു​ക​ൾ വീ​ണെ​ന്ന് കാരാടിൽ എ​ൻ.​സി.​പി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യുവേ അദ്ദേഹം പറഞ്ഞു.

പി​ള​ർ​പ്പി​നു​ശേ​ഷം പു​ണെ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​രാ​ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. ക​രാ​ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​വാ​റി​നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പൃ​ഥി​രാ​ജ് ച​വാ​നും ച​ട​ങ്ങി​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarAjit PawarNCP
News Summary - Sharad Pawar is about to start from scratch
Next Story