ലക്ഷദ്വീപ് ജനതയുടെ പ്രശ്നങ്ങൾ ഉന്നയിച്ച് പവാർ - മോദി കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽകോഡ പട്ടേൽ നടപ്പാക്കുന്ന ജനവിരുദ്ധ നപടികൾ ധരിപ്പിക്കാൻ എൻ.സി.പി തലവൻ ശരത് പവാർ പ്രധാമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപിലെ എൻ.സി.പി എം.പി മുഹമ്മദ് ഫൈസലുമൊത്താണ് ശരത് പവാർ മോദിയെ കണ്ടത്.
തുടർന്ന് പവാർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ദ്വീപ് ജനത അനുഭവിക്കുന്ന പ്രശ്നങ്ങൾ തങ്ങൾ ഇരുവരും പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് വിഷയം ചർച്ച ചെയ്യാൻ വേണ്ടിയാണ് കുടിക്കാഴ്ച നിശ്ചയിച്ചതെന്നും കാര്യങ്ങൾ മുഹമ്മദ് ഫൈസൽ വിശദമായി മോദിക്ക് മുമ്പാകെ അവതരിപ്പിച്ചുവെന്നും പവാർ പറഞ്ഞു.
തങ്ങൾ അവതരിപ്പിച്ച വിഷയങ്ങളെല്ലാം പ്രധാനമന്ത്രി ശ്രദ്ധയോടെ കേട്ടുവെന്നും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.