രാജ്യത്തിെൻറ വികസനത്തിനായി ഗൗതം അദാനിയെ പിന്തുണക്കുമെന്ന് ശരത് പവാർ, ബി.ജെ.പിയുമായി എൻ.സി.പി കൈകോര്‍ക്കുന്ന പ്രശ്‌നമില്ല
text_fieldsരാജ്യത്തിെൻറ വികസനത്തിന് വേണ്ടിയാണെങ്കില്‍ ഗൗതം അദാനിയെ പിന്തുണക്കുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എൻ.സി.പി) പ്രസിഡൻറ് ശരദ് പവാര്‍. ഗുജറാത്തിലെ ഏറ്റവും വലിയ തുറമുഖം അദ്ദേഹം നിര്‍മ്മിച്ചതാണ്, ഇത് സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങള്‍ നല്‍കിയെന്നും പവാർ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് മുംബൈ 2023-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ വികസനത്തിനായി തുറന്ന മനസോടെയിരിക്കുന്നു. വികസനത്തില്‍ താല്‍പ്പര്യമുള്ള ആരുമായും ബന്ധപ്പെടും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് ശേഷം ഫാക്ടറി ഉദ്ഘാടന ചടങ്ങില്‍ അദാനിയെ പവാര്‍ കണ്ടിരുന്നു. രാഹുൽ ഗാന്ധിക്ക് വിമർശിക്കാം. അദ്ദേഹത്തിന് തെൻറതായ ആശയങ്ങളുണ്ടെന്നും പവാര്‍ വ്യക്തമാക്കി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇല്ലെന്നത് 2024 ലെ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് പവാർ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍.സി.പി, കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ ശിവസേന എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും പവാര്‍ അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി എൻ.സി.പി കൈകോര്‍ക്കുന്ന പ്രശ്‌നമില്ല. ഇക്കാര്യത്തിൽ, പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണെന്ന് കരുതുന്നില്ലെന്നും പവാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.