മതപരമായ മുദ്രാവാക്യത്തിൽ അതിശയിച്ചു പോയി- കർണാടകയിലെ മോദിയുടെ പ്രചാരണത്തെ കുറിച്ച് ശരദ് പവാർ
text_fieldsമുംബൈ: കർണാടകയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ എൻ.സി.പി പ്രസിഡന്റ് ശരദ് പവാർ. മതപരമായ മുദ്രാവാക്യങ്ങളാണ് പ്രചാരണത്തിനായി മോദി ഉപയോഗിച്ചത്. അതിൽ അദ്ഭുതപ്പെട്ടു പോയെന്നാണ് ശരദ് പവാർ പറയുന്നത്. ഒരാൾ മതമോ മതപരമായ വിഷയങ്ങളോ തെരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണെങ്കിൽ അത് വ്യത്യസ്തമായ സാഹചര്യമാണ് സൃഷ്ടിക്കുക. അതൊരു നല്ല കാര്യമല്ല. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുമെന്നു നാം പ്രതിജ്ഞയെടുക്കണം.-പവാർ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കർണാടകയിൽ ബി.ജെ.പിക്കായി വമ്പൻ റോഡ് ഷോയും റാലികളുമാണ് മോദിയുടെ നേതൃത്വത്തിൽ നടന്നത്.
കെംപെഗൗഡ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം തുറന്ന വാഹനത്തിലേക്ക് മോദി കയറിയപ്പോൾ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികൾ ഉയർന്നിരുന്നു. ഈ മാസം 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. പരസ്യ പ്രചാരണം ഇന്ന് സമാപിച്ചു. ചൊവ്വാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. 13നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.