സർക്കാർ രൂപീകരണം വൈകുന്നത് അഭിപ്രായ ഭിന്നതയാൽ -ശരദ് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നത് മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് സംബന്ധിച്ച് എൻ.സി.പി, കോൺഗ്രസ്, ശിവസേന പാർട്ടികൾ തമ്മിൽ അഭിപ്രായ ഐക്യത്തിലെത്താൻ സാധിക്കാത്തതുകൊണ്ടാണെന്ന് എൻ.സി.പി അധ്യക്ഷൻ ശ രദ് പവാർ. മഹാരാഷ്ട്രയിലെ കാരാടിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
50:50 അനുപാതത്തിൽ മുഖ്യമന്ത്രിപദം പങ്കുവെക്കണമെന്നാണ് എൻ.സി.പി ആവശ്യപ്പെട്ടത്. മറ്റ് പാർട്ടികൾക്കിടയിൽ വ്യത്യാസമുണ്ടെന്നും അതിൽ അഭിപ്രായഐക്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പാർട്ടികളുമായി അഞ്ച് വർഷം സർക്കാറിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാൽ ധൃതി കാണിക്കാനാവില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് എൻ.സി.പി നേതാവ് അജിത്ത് പവാറിെൻറ പിന്തുണയോടെയായിരുന്നു നടപടി. അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.