മഹാരാഷ്ട്രയിലെ 45 സീറ്റുകളിൽ കോൺഗ്രസ്-എൻ.സി.പി ധാരണ
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയുമായുള്ള സീറ്റ് ധാരണ സംബന്ധിച്ച് അന്തിമ രൂപമാകുന്നു. 48 ലോക്സഭ സ ീറ്റുകളിൽ 45ലും കോൺഗ്രസുമായി എൻ.സി.പി ധാരണയിലെത്തിയിട്ടുണ്ട്.
എൻ.സി.പിക്ക് ലഭിക്കുന്ന സീറ്റുകളിൽ നിന്ന് ഒരു സീറ്റ് രാജു ഷെട്ടിയുടെ സ്വാഭിമാനി ശേദ്കാരി സൻഗത്തനക്ക് നൽകും. കൊൽഹാപൂരിലെ ഹത്കാനൻഗ്ൽ ആവും നൽകുക. ഇടതു കക്ഷികൾക്കുള്ള സീറ്റുകൾ കോൺഗ്രസ് അവരുടെ പങ്കിൽ നിന്നും നൽകുമെന്നും ധാരണയായി. രാഹുൽഗാന്ധിയുമായുള്ള ചർച്ചക്ക് ശേഷം ന്യൂസ്18ന് നൽകിയ അഭിമുഖത്തിൽ ശരത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശേഷിക്കുന്ന മൂന്ന് സീറ്റുകളെ സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അവിടെ ജയസാധ്യത കൂടുതലുള്ള പാർട്ടി മത്സരിക്കണമെന്നതാണ് എൻ.സി.പിയുടെ സമീപനം. അക്കാര്യം ഇരുപാർട്ടികളും ചേർന്ന് പരിശോധിച്ചു വരികയാണ്. വർധ സീറ്റിൽ രാജു ഷെട്ടിയുടെ പാർട്ടി താത്പര്യം പ്രകടിപ്പിച്ചതായി അറിയാൻ സാധിച്ചിട്ടുണ്ടെന്നും എന്നാൽ അത് കോൺഗ്രസിെൻറ സീറ്റാണെന്നും ശരത് പവാർ പറഞ്ഞു. രാജ് താക്കറെയുമായുള്ള ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിന് അത് വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്ന് പവാർ മറുപടി നൽകി.
എൻ.സി.പിയുടെ സീറ്റായ മുംബൈ നോർത്തിന് രാജ് താക്കറെയുടെ എം.എൻ.എസ് ആവശ്യം ഉന്നയിച്ചതായുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. രാജ് താക്കറെ താനുമായോ തെൻറ പാർട്ടിയിലെ ഏതെങ്കിലും നേതാക്കളുമായോ ചർച്ചനടത്തിയിട്ടില്ലെന്നും രാജ് താക്കറെ അദ്ദേഹത്തിെൻറ മകെൻറ വിവാഹ ക്ഷണക്കത്ത് നൽകാൻ എത്തിയതായിരുന്നെന്നും ശരത് പവാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.