മഹാരാഷ്ട്ര: സർക്കാർ രൂപീകരണത്തിനില്ല; പ്രതിപക്ഷത്തിരിക്കും -ശരത് പവാർ
text_fieldsമഹാരാഷ്ട്ര: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സർക്കാർ രൂപവത്കരണം പ്രതിസന്ധിയിലായ മഹാരാഷ്ട്രയിൽ ശിവസേനയുമാ യുള്ള സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. ശിവസേനക്കും ബി.ജെ.പിക്കും അനുകൂലമായാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും അതിനാല്‍ എത്രയും പെട്ടെന്ന് അവര്‍ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായ തനിക്ക് വീണ്ടും പദവിയിലെത്ത ാൻ താൽപര്യമില്ല. എൻ.സി.പിക്കാണ് ഭൂരിപക്ഷം ലഭിച്ചതെങ്കിൽ തങ്ങൾ സർക്കാർ ഉണ്ടാകിയേനെ. പ്രതിപക്ഷത്തിരിക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച ജനവിധിയെന്നും അതിനാല്‍ എന്‍.സി.പി. പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 25 വര്‍ഷമായി ശിവസേനയും ബി.ജെ.പി.യും തമ്മിൽ സഖ്യം നിലനിൽക്കുന്നുണ്ട്. അവർ ഒരുമിച്ച് സർക്കാർ രൂപവത്കരിക്കും. രാഷ്ട്രപതി ഭരണമെന്നത് ശിവസേനയുടെ ഭീഷണി മാത്രമാണ്. അവസാന മണിക്കൂറുകളിൽ
ബി.ജെ.പിയും ശിവസേനയും ധാരണയിലെത്തുമെന്നും ശരദ് പവാര്‍ വിശദീകരിച്ചു.
മഹാരാഷ്ട്രയിലെ തർക്കത്തിൽ പ്രത്യക്ഷമായി ഇടപെടാതിരുന്ന അമിത് ഷായെയും പവാർ വിമർശിച്ചു. ബി.ജെ.പിക്ക് മതിയായ സീറ്റുകൾ ലഭിക്കാത്ത സംസ്ഥാനങ്ങളിൽ പോലും സർക്കാറുണ്ടാക്കുന്നതിൽ പേരുകേട്ട വ്യക്തിയാണ് അമിത് ഷാ. മഹാരാഷ്ട്രയും അദ്ദേഹത്തിെൻറ വൈദഗ്ധ്യം കാണാൻ പോകുന്നേയുള്ളൂയെന്ന് പവാർ പറഞ്ഞു.
ശിവസേനക്ക് തനിയെ 175 എന്ന നമ്പറിലെത്താൻ കഴിയില്ല. സേന വക്താവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയില്‍ ചില പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷിയായ കോൺഗ്രസുമായി കൂടിയാലോചിക്കാതെ ഭരണം വേണ്ട, പ്രതിപക്ഷത്തിരിക്കുമെന്ന പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി എൻ.സി.പിയെടുത്ത തീരുമാനമാണ് ഇത് എന്നായിരുന്നു പവാറിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.