എൻ.സി.പി നേതാവ് ജയന്ത് പാട്ടീലിന് ഇ.ഡിയുടെ സമൻസ്
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻ.സി.പി നേതവ് ജയന്ത് പാട്ടീലിന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസ് (ഐ.എൽ ആന്റ് എഫ്.എസ്) ലിമിറ്റഡ് ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്.
എൻ.സി.പിയുടെ മഹാരാഷ്ട്ര യൂനിറ്റ് പ്രസിഡന്റാണ് ജയന്ത് പാട്ടീൽ. മെയ് 15നുള്ളിൽ ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഐ.എൽ ആന്റ് എഫ്.എസിന്റെ രണ്ട് മുൻ ഓഡിറ്റർമാരായ ബി.എസ്.ആർ അസോസിയേറ്റ്സ്, ഡെലോയിറ്റ് ഹസ്കിൻസ് ആന്റ് സെൽസ് എന്നീ കമ്പനികൾക്കെതിരായ പരിശോധനയുടെ ഭാഗമായാണ് എൻ.സി.പി നേതാവിന് ഇ.ഡി സമൻസ് അയച്ചത്. ഐ.എൽ ആന്റ് എഫ്.എസിൽ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
ഓഡിറ്റിങ് കമ്പനികളുടെ ജീവനക്കാരെയും പരിശോധനക്കിടെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചില രേഖകളും പിടിച്ചെടുത്തു.
ഐ.എൽ ആന്റ് എഫ്.എസ് 2018 ൽ പാപ്പർ ഹരജി ഫയൽ ചെയ്തിരുന്നു. 2019ലാണ് കമ്പനിയിലെ സാമ്പത്തിയ ക്രമക്കേടുകളിൽ ഇ.ഡി കേസെടുത്തത്.
നേരത്തെ ഇ.ഡി മഹാരാഷ്ട്ര നവനിർമാൺ സേന മേധാവി രാജ് താക്കറെയെ ചോദ്യം ചെയ്തിരുന്നു. മുംബൈയിലെ കോഹിനൂർ സ്ക്വയർ ടവർ വികസിപ്പിക്കുന്നതിനായി കോഹിനൂർ കൺസ്ട്രക്ഷന് വായ്പ നൽകിയതിലാണ് ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.