'എന്റെ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുത്തവർ എന്റെ ഫോട്ടോ ഉപയോഗിക്കരുത്'; അജിത് പവാറിനെതിരെ തുറന്നടിച്ച് ശരദ് പവാർ
text_fieldsമുംബൈ: തന്റെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവർക്കും ആശയപരമായ അഭിപ്രായവ്യത്യാസമുള്ളവർക്കും തന്റെ ഫോട്ടോ ഉപയോഗിക്കാൻ അധികാരമില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. താൻ ദേശീയ അധ്യക്ഷനും ജയന്ത് പാട്ടീൽ സംസ്ഥാന അധ്യക്ഷനുമായ പാർട്ടിക്ക് മാത്രമേ എന്റെ ഫോട്ടോ ഉപയോഗിക്കാൻ കഴിയൂവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"എന്റെ ജീവിതകാലത്ത് എന്റെ ഫോട്ടോ ആരു ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം എനിക്കാണ്." എന്ന് ശരദ് പവാർ പറഞ്ഞു.
ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറും എൻ.സി.പിയുടെ മറ്റ് എട്ടു എം.എൽ.എമാരും മഹാരാഷ്ട്രയിലെ ബി.ജെ.പി-ഷിൻഡെ സർക്കാർ മന്ത്രിസഭയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ശരദ് പവാറിന്റെ പ്രസ്താവന.
അതേസമയം, ജയന്ത് പാട്ടീലിനെ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും അജിത് പവാർ വിഭാഗം നീക്കി. അജിത് പവാറിനെയും കൂട്ടരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാട്ടീൽ നിയമസഭാ സ്പീക്കർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.