രാജ്യസഭാംഗത്വത്തിന് അയോഗ്യത: ശരദ് യാദവ് കോടതിയിൽ
text_fields
ന്യൂഡൽഹി: രാജ്യസഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ ശരദ് യാദവ് ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. തെൻറ വാദം കേൾക്കാതെയാണ് അയോഗ്യനാക്കിയതെന്നും തീരുമാനം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. യഥാർഥ ജെ.ഡി.യു ഏതെന്ന് കോടതി തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്നും അഡ്വ. നിസാം പാഷ മുഖേന നൽകിയ ഹരജിയിൽ ശരദ് യാദവ് ചൂണ്ടിക്കാട്ടി.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ നേതൃത്വത്തിൽ ജൂലൈയിൽ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതോടെയാണ് പാർട്ടിയിൽ പിളർപ്പുണ്ടായത്. ബി.ജെ.പിസഖ്യം അംഗീകരിക്കാത്ത ശരദ് യാദവിെൻറയും അദ്ദേഹത്തോടൊപ്പമുള്ള അലി അൻവർ എം.പിയുടെയും രാജ്യസഭാംഗത്വം ഡിസംബർ നാലിനാണ് റദ്ദാക്കിയത്.
പാർട്ടിനിർദേശം ലംഘിച്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗങ്ങളിൽ പെങ്കടുക്കുന്നതിനാൽ ഇവരുടെ അംഗത്വം റദ്ദാക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. ഹരജി പരിഗണിച്ച രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു ഇരുവരും പാർട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാൽ എം.പി സ്ഥാനം റദ്ദാക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. യഥാർഥ ജെ.ഡി.യു നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ളതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നേരേത്ത വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.