ബി.ജെ.പി സഖ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ശരദ് യാദവ്
text_fieldsന്യൂഡൽഹി: ബിഹാറിലെ മഹാസഖ്യം പിളർത്തി ബി.ജെ.പി പാളയത്തിൽ ചേക്കേറിയ മുഖ്യമന്ത്രി നിതീഷ് കുമാറും ജനതാദൾ-യുവിെൻറ മുതിർന്നനേതാവ് ശരദ് യാദവും വഴിപിരിയലിെൻറ വക്കിൽ. നിതീഷിെൻറ തീരുമാനത്തെ തുറന്നെതിർത്ത് ശരദ് യാദവ് രംഗത്തുവന്നു.
നിതീഷിെൻറ തീരുമാനത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും ബി.ജെ.പിയുമായി ചേർന്ന് സർക്കാർ ഉണ്ടാക്കിയത് നിർഭാഗ്യകരമായെന്നും പാർലമെൻറിനുപുറത്ത് ശരദ് യാദവ് വാർത്താലേഖകരോട് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുനൽകിയത് മഹാസഖ്യത്തെ കണ്ടുകൊണ്ടാണ്. അതു തകർത്ത് ബി.ജെ.പിയുമായി കൂട്ടുചേർന്നത് ജനവിധിക്കെതിരാണെന്നും ശരദ് യാദവ് പറഞ്ഞു.
നിതീഷിെൻറ പുതിയ സത്യപ്രതിജ്ഞ കാണാൻ ശരദ് യാദവ് പോയിരുന്നില്ല. രാജിക്കാര്യമോ പുതിയ സർക്കാറുണ്ടാക്കുന്ന കാര്യമോ ഡൽഹിയിലായിരുന്ന അദ്ദേഹത്തോട് നിതീഷ് കുമാർ ചർച്ചചെയ്തിരുന്നില്ല. നിതീഷിെൻറ തീരുമാനത്തിൽ ശരദ് യാദവിന് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തമായിരുന്നെങ്കിലും, ഇതുവരെ അദ്ദേഹം പരസ്യപ്രതികരണം നടത്തിയിരുന്നില്ല.
നിതീഷുമായി ഒത്തുപോകാൻ കഴിയാത്ത നിലയിൽ ശരദ് യാദവ് സ്വന്തം വഴി സ്വീകരിക്കാനാണ് സാധ്യത. എന്നാൽ, ജനതാദൾ-യുവിൽ എത്രത്തോളം പേർ അദ്ദേഹത്തിനൊപ്പമുണ്ടെന്ന് വ്യക്തമായിട്ടില്ല. 71 എം.എൽ.എമാരുള്ള പാർട്ടിയിൽ 70 പേരുടെ പിന്തുണയും വിശ്വാസവോെട്ടടുപ്പിൽ നിതീഷിന് കിട്ടിയിരുന്നു. എന്നാൽ, അതിെൻറ പേരിൽ നിതീഷിനെ അനുസരിച്ച് പാർട്ടിയിൽ ഒതുങ്ങിക്കൂടാൻ ശരദ് യാദവ് തയാറല്ലെന്ന് പരസ്യപ്രതികരണത്തിൽ വ്യക്തം.
നിതീഷിനെതിരെ പരസ്യപ്രതികരണത്തിന് തയാറാകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ നിന്ന് നിരവധി വിദ്യാർഥികൾ അദ്ദേഹത്തെ കണ്ടിരുന്നു. പ്രതിപക്ഷത്തുനിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരും അദ്ദേഹത്തെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.