നിതീഷിനെ വെല്ലുവിളിച്ച് ശരത് യാദവിെൻറ മതേതര കൺവെൻഷൻ ഇന്ന്
text_fieldsഡൽഹി: നിതീഷ് കുമാറുമായി ഇടഞ്ഞ ശരത് യാദവും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഇന്ന് ദൽഹിയിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 16 പ്രതിപക്ഷ പാര്‍ട്ടികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, അഖലേഷ് യാദവ്, സീതാറാം െയച്ചൂരി തുടങ്ങിയവർ സമ്മേളനത്തിൽ പെങ്കടുക്കുമെന്നാണ് കരുതുന്നത്. മതേതര ഇന്ത്യയുടെ ഐക്യം എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം.
ബി.ജെ.പി കൂട്ടുകെട്ടിെൻറ പേരിൽ നിതീഷ് കുമാറുമായി ഇടഞ്ഞതോടെ ജെ.ഡി.യുവിെൻറ നിയന്ത്രണത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശരത് യാദവ്. എന്നാൽ സമ്മേളനം വ്യക്തികൾക്കെതിരെയെല്ലന്നും ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുന്നതിനാണെന്നും ശരത്യാദവ് പറഞ്ഞു.
ഇതിനിടെ എന്‍.ഡി.എയില്‍ സഖ്യകക്ഷിയാകുന്നത് പ്രഖ്യാപിക്കാന്‍ ശനിയാഴ്ച പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയോഗം നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.