ഫാസിസവും ഹിന്ദുത്വവും താരതമ്യപ്പെടുത്തി ചോദ്യം തയ്യാറാക്കിയ പ്രഫസർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ഫാസിസവും ഹിന്ദുത്വവും തമ്മിൽ സാമ്യമുണ്ടോയെന്ന ചോദ്യം പരീക്ഷ പേപ്പറിൽ ഉൾപ്പെടുത്തിയ പ്രഫസറെ സസ്പെൻഡ് ചെയ്ത് ശാരദ സർവ്വകലാശാല. ഒന്നാം വർഷ ബി.എ വിദ്യാർഥികൾക്കുള്ള പൊളിറ്റിക്കൽ സയൻസ് പരീക്ഷ പേപ്പറിലാണ് ചോദ്യം ഉണ്ടായിരുന്നത്. 'ഫാസിസം/നാസിസം, ഹിന്ദു തീവ്ര വലതു പക്ഷം(ഹിന്ദുത്വം) എന്നിവ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? വിശദീകരിക്കുക'. എന്നതായിരുന്നു ചോദ്യം. ചോദ്യം വിവാദമായതിനെ തുടർന്ന്
ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള ശാരദ സർവ്വകലാശാല വിഷയം അന്വേഷിക്കാൻ മുതിർന്ന ഫാക്കൽറ്റികളെ ഉൾപ്പെടുത്തി മൂന്നംഗ സമിതി രൂപീകരിച്ചു. പ്രൊഫസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സമിതി ചോദ്യം പ്രതിഷേധാർഹമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ ഖേദിക്കുന്നുവെന്നാണ് മെയ് ആറിന് പുറത്തിറക്കിയ പ്രസ്താവനയിൽ സർവ്വകലാശാല വ്യക്തമാക്കുന്നത്. മൂല്യനിർണയം നടത്തുന്നവർ ചോദ്യവും ഉത്തരങ്ങളും അവഗണിക്കണമെന്ന സമിതിയുടെ ശിപാർശ െെവസ് ചാൻസിലർ അംഗികരിച്ചെന്നും പ്രസ്താവനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.