രാജ്യദ്രോഹക്കേസിൽ ജാമ്യം തേടി ജെ.എൻ.യു ഗവേഷകൻ ഷർജീൽ ഇമാം
text_fieldsന്യൂഡൽഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ജെ.എൻ.യു ഗവേഷക വിദ്യാർത്ഥി ഷർജീൽ ഇമാം ജാമ്യാപേക്ഷ നൽകി. യു.എ.പി.എ, രാജ്യദ്രോഹക്കേസുകൾ ചുമത്തപ്പെട്ട് ആറ് മാസത്തോളമായി ഇദ്ദേഹ ജയിലിലാണ്. പൗരത്വ സമരത്തിനിടയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇമാം അറസ്റ്റിലായത്.
2019 ഡിസംബർ 13ന് ജാമിഅ മില്ലിയ്യ സർവകലാശാലയിലും ഡിസംബർ 16ന് അലിഗഡ് മുസ്‍ലിം സർവകലാശാലയിലും നടത്തിയ പ്രസംഗത്തിനിടയിലെ ഒരു പരാമർശം ചൂണ്ടിക്കാട്ടിയാണ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സമരത്തിൽ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ ഷര്‍ജീല്‍ പറഞ്ഞു.
കേസിൽ 2020 ജനുവരി 28 മുതൽ ഷർജീൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. ഒരു സമരത്തിനിടയിലും അക്രമങ്ങളിൽ പങ്കെടുക്കുകയോ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ജാമ്യാപേക്ഷയിൽ ഷർജീൽ ഇമാം വ്യക്തമാക്കി. കോടതി ഓഗസ്റ്റ് രണ്ടിന് അപേക്ഷ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.