ദക്ഷിണേന്ത്യൻ തുറമുഖങ്ങൾ വഴിയുള്ള ബീഫ് കയറ്റുമതിയിൽ വർധന
text_fieldsന്യൂഡൽഹി: ദക്ഷിണേന്ത്യൻ തുറമുഖങ്ങൾ വഴിയുള്ള ബീഫ് കയറ്റുമതിയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ബീഫ് കയറ്റുമതിയിൽ അഞ്ചിരട്ടിയുടെ വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 2014-2015 വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ 2016–2017ൽ ഉത്തരേന്ത്യൻ തുറുമഖങ്ങൾ ബീഫ് കയറ്റുമതി കുറയുകയാണ് ചെയ്തത്. 14.76 ലക്ഷത്തിൽ നിന്ന് 13.31 ലക്ഷമായാണ് കുറഞ്ഞത്. പ്രധാനമായും മുംബൈ ഉൾപ്പടെയുള്ള തുറമുഖങ്ങൾ വഴിയുള്ള ബീഫ് കയറ്റുമതിയാണ് കുറഞ്ഞത്. . കണക്കുകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ നിന്ന് വളരെ ദൂരെയാണ് ബീഫ് സംസ്കരിക്കുന്ന കേന്ദ്രങ്ങൾ. ഇതുമൂലം അനധികൃതമായാണോ കയറ്റുമതി നടത്തുന്നതെന്ന സംശയമാണ് ഉദ്യോഗസ്ഥർ ഉയർത്തുന്നത്. വിദേശങ്ങളിലേക്ക് ബീഫ് കയറ്റുമതി നടത്തണമെങ്കിൽ മൈക്രോബയോളജിക്കൽ ടെസ്റ്റ് ഉൾപ്പടെ പൂർത്തിയാക്കണം. ഇതൊന്നും നടത്താതെ പ്രാദേശിക ഉപയോഗത്തിനായുള്ള ബീഫാണ് കയറ്റുമതി നടത്തുന്നതെന്നാണ് ഉയർന്നിരിക്കുന്ന സംശയം.
രാജ്യത്തെ ബീഫ് കയറ്റുമതിയുടെ ഭൂരിപക്ഷവും നിയന്ത്രിക്കുന്നത് സംഘപരിവാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് കയറ്റുമതി നടത്തുന്ന ബീഫിെൻറ ഗുണനിലവാരത്തെ സംബന്ധിച്ചും ആശങ്കകൾ ഉയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.