കാസ്ഗഞ്ചിൽ നിന്നുള്ള ഷാർപ് ഷൂട്ടർ ഡൽഹിയിൽ പിടിയിൽ
text_fieldsന്യുഡൽഹി: ഉത്തർ പ്രദേശിലെ കാസ്ഗഞ്ചിൽ നിന്നുള്ള ഷാർപ് ഷൂട്ടർ ഡൽഹിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനൊടുവിൽ പിടിയിൽ. കാസ് ഗഞ്ചിൽ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച സാമുദായിക സംഘർഷത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യവും െപാലീസ് അന്വേഷിക്കുന്നുണ്ട്.
യു.പിയിലെ ‘ചെനു’ ഗ്രൂപ്പിലെ തൻവീർ എന്ന മുന്നവർ ആണ് പിടിയിലായത്. ഡൽഹിയിലെ ഇരട്ടക്കൊലപാതകം, പൊലീസുകാരനെതിരെ വെടിയുതിർക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പിടികൂടുന്നവർക്ക് 70,000 രൂപ സർക്കാർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഡൽഹിയിലെ ഒാഖ്ല മാണ്ഡിയിൽ തൻവീർ എത്തിച്ചേരുമെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശം കനത്ത െപാലീസ് നിരീക്ഷണത്തിലായിരുന്നു. സ്ഥലത്തെത്തിയ തൻവീർ പൊലീസിനു നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ചടിെച്ചങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ പിന്നീട് െപാലീസ് ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. ഇയാളുടെ സഹായി ഒാടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.