Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shashi Tharoor and Six Journalists
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യദ്രോഹകേസ്​; ശശി...

രാജ്യദ്രോഹകേസ്​; ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യദ്രോഹ​േകസിൽ ശശി തരൂർ എം.പിയുടെയും ആറു മാധ്യമപ്രവർത്തകരുടെയും അറസ്റ്റ്​ തടഞ്ഞ്​ ​സുപ്രീംകോടതി. റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ പങ്കുവെച്ച ട്വീറ്റുകളെ തുടർന്നാണ്​ ഇവ​ർക്കെതിരെ രാജ്യ​േ​ദ്രാഹകേസെടുത്തത്​.

രണ്ടാഴ്ചക്ക്​ ശേഷം കേസ്​ വീണ്ടും പരിഗണിക്കും. ​ഡൽഹി ​െപാലീസിനും ഉത്തർപ്രദേശ്​ പൊലീസിനും സുപ്രീംകോടതി നോട്ടീസ്​ അയക്കുകയും ചെയ്​തു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ്​ നിർദേശം.

ഡൽഹി പൊലീസിന്​ വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്​തയാണ്​ ഹാജരായത്​. എതിർഭാഗത്തിന്​ വേണ്ടി കപിൽ സിബലും ഹാജരായി. ചീഫ്​ ജസ്റ്റിസ്​ എസ്​.എ. ബോബ്​ഡെ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

ശശി തരൂരിനെ കൂടാതെ മാധ്യമപ്രവർത്തകരായ രാജ്​ദീപ്​ സർദേശായി, ​മൃണാൾ പാണ്ഡെ, സഫർ അഗാ, വിനോദ്​ കെ. ജോസ്​, പരേശ്​ നാഥ്​, ആനന്ദ്​ നായ്​ എന്നിവർക്കെതിരെയാണ്​ ​രാജ്യദ്രോഹകുറ്റം ചുമത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JournalistsShashi TharoorRajdeep Sardesaisupreme court
News Summary - Shashi Tharoor 6 Journalists Wont Be Arrested For Now Supreme Court
Next Story